അനുജൻ മരിച്ചതിന് പിന്നാലെ ജ്യേഷ്ഠനും മരിച്ചു - Kottayam Media

Kerala

അനുജൻ മരിച്ചതിന് പിന്നാലെ ജ്യേഷ്ഠനും മരിച്ചു

Posted on

ഹരിപ്പാട് :ചേപ്പാട് കാഞ്ഞൂർ ടി ആൻഡ് ടി ഹോമിലെ പിജി വർഗീസിന്റെയും മറിയാമ്മയുടേയും മക്കളായ ടിനു പി വർഗ്ഗീസും (47), ജോൺ പി വർഗീസു (49) മാണ് അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്.

എ ആൻഡ് എ സൗണ്ട് സ് ഉടമയായ ടിനു ഞായർ വൈകിട്ട് 6.30 ഓടെയാണ് വീട്ടിൽ കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കുവാൻ കഴിഞ്ഞില്ല. രാത്രി 11.30 ഓടെ ടിനുവിന്റെ മൃതദേഹം കണ്ട് കുഴഞ്ഞു വീണ ജോണിനെ മാന്നാർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

ഇരുവരുടേയും സംസ്ക്കാരം പിന്നീട്. സൗദി യാംബൂവിൽ കമ്പനിയിലെ സൈറ്റ് സൂപ്പർ വൈസറായിരുന്ന ജോൺ ഏപ്രിൽ 22 നാണ് നാട്ടിലെത്തിയത്. ജോണിന്റെ ഭാര്യ സിജി കോഴിക്കോട് പേരാമ്പ്ര തോപ്പിൽ കുടുംബാംഗമാണ്.മക്കൾ:ഏൻജൽ, നെവിൻ .
ടിനുവിന്റെ ഭാര്യ ഷിജി ചെന്നിത്തല കാവിൽ കുടുംബാംഗമാണ്. മക്കൾ: ആൽബിൻ , അഭിയ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version