സ്വാതന്ത്ര്യ ദിനം കഴിഞ്ഞതോടെ,രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പതാകയെ അപമാനിച്ചതായി കേസുകളുടെ കുത്തൊഴുക്ക് - Kottayam Media

Kerala

സ്വാതന്ത്ര്യ ദിനം കഴിഞ്ഞതോടെ,രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പതാകയെ അപമാനിച്ചതായി കേസുകളുടെ കുത്തൊഴുക്ക്

Posted on

കൽപ്പറ്റ:സ്വാതന്ത്ര്യ ദിനം കഴിഞ്ഞതോടെ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ കേസുകളുടെ കുത്തൊഴുക്ക്.ദേശീയ പതാകയെ അപമാനിച്ചതായി പരാതിപ്പെട്ടാണ് കേസുകൾ ഏറെയും .ഇ അടുത്ത ദിവസങ്ങളിൽ കേസുകൾ കൂടുവാനാണ് സാധ്യത .കേരളത്തിൽ ഇതുവരെ രണ്ടു കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെങ്കിലും ,പല ഭാഗത്തു നിന്നും പരാതികൾ ഉയരുന്നുണ്ട്.പാലായിൽ രാമപുരത്ത് ഇരു മുന്നണികളും തമ്മിൽ പതാകയെ അപമാനിച്ചതായി പരാതി ഉയർന്നിട്ടുണ്ട്.വയനാട്ടിൽ  മുസ്ലിം ലീഗിന്‍റെ കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടിയതായി പരാതി ഉയർന്നു.. വയനാട് കണിയാമ്പറ്റ മില്ലുമുക്കിലാണ് ഇത്തരത്തിൽ പതാക ഉയർത്തിയത്.

 

ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി സിപിഎം ബ്രാഞ്ച് കമ്മിറ്റി കമ്പളക്കാട് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ ദിവസം പാലക്കാടും സമാനമായ സംഭവം നടന്നിരുന്നു. മുതലമടയിൽ സിപിഎം പതാകയ്ക്ക് കീഴെ ദേശീയ പതാക കെട്ടിയതും വിവാദമായിരുന്നു.അവിടെയും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version