കാബൂൾ: താലിബാൻ സർക്കാർ ഏർപ്പെടുത്തിയ 48 മണിക്കൂർ നീണ്ട ഇന്റർനെറ്റ്, ടെലികോം സേവന നിരോധനം പിൻവലിച്ചു.

ഇതോടെ, ആശ്വാസത്തിലായ അഫ്ഗാൻ ജനത തെരുവിലിറങ്ങി ആഘോഷം നടത്തി. താലിബാൻ പ്രധാനമന്ത്രിയുടെ ഉത്തരവുപ്രകാരം സേവനങ്ങൾ പുനഃസ്ഥാപിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്ത് ഭാഗികമായി കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചതായി ഇന്റർനെറ്റ് നിരീക്ഷണ ഏജൻസിയായ നെറ്റ്ബ്ലോക്ക്സും സ്ഥിരീകരിച്ചു.

എല്ലാ ആശയവിനിമയ സംവിധാനങ്ങളും ബുധനാഴ്ച ഉച്ചയോടെ പുനഃസ്ഥാപിച്ചുവെന്ന് ഖത്തറിലെ മുതിർന്ന താലിബാൻ വക്താവ് സുഹൈൽ ഷഹീൻ അറിയിച്ചു.