തിരുവനന്തപുരം: എം ആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയില്‍ കേസെടുത്തത് പൊലീസ് ഡ്രൈവര്‍ക്കെതിരെ.

ട്രാക്ടര്‍ ഓടിച്ച പൊലീസ് ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ പേരിലാണ് ട്രാക്ടര്‍. പമ്പ പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ കേസെടുത്തിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, അജിത് കുമാറിന്റെ വിവാദ ശബരിമല ട്രാക്ടര്‍ യാത്രയില്‍ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. എഡിജിപിയുടെ ട്രാക്ടര്‍ യാത്ര നിര്‍ഭാഗ്യകരമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അജിത് കുമാറിന്റെ പ്രവര്‍ത്തി മന:പൂര്‍വമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
