ആദ്യകാല നടൻ വി ടി ജോസഫ് അന്തരിച്ചു - Kottayam Media

Entertainment

ആദ്യകാല നടൻ വി ടി ജോസഫ് അന്തരിച്ചു

Posted on

തിരുവനന്തപുരം: ആദ്യകാല മലയാള ചലച്ചിത്രനടൻ വിടി ജോസഫ് അന്തരിച്ചു. 89 വയസായിരുന്നു. ശനിയാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രേം നസീർ സിനിമയിൽ എത്തുന്നതിനു മുൻപേ ജോസഫ് നായകനായി അഭിനയിച്ചു.

വെള്ളൂക്കുന്നേൽ അപ്പച്ചൻ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം അനിൽകുമാർ എന്ന പേരിലാണ് സിനിമയിൽ അഭിനയിച്ചത്. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് സിനിമയിൽ നിന്ന് പതിയെ പിൻവാങ്ങി. 1954-ൽ കെ.വി.കോശി നിർമിച്ച ‘പുത്രധർമം’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തിക്കുറിശ്ശിയാണ് ചിത്രത്തിന് സംഭാഷണമെഴുതിയത്. ചിത്രം സാമ്പത്തിക മായി പരാജയമായത് വിടി ജോസഫിനെ തളർത്തി.

തുടർന്നാണ് 1957-ൽ പി.കെ.സത്യപാൽ നിർമിച്ച ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിൽ സത്യനൊപ്പം അഭിനയിച്ചത്. കുമാരി തങ്കവും ശാന്തിയുമായിരുന്നു അതിലെ നായികമാർ. വാസ്കോഡഗാമ എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും ആ ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയായില്ല. കുടുംബത്തിന്റെ എതിർപ്പു മൂലം അദ്ദേഹം സിനിമ അഭിനയം നിർത്തി. 20 വർഷത്തോളം തിരുവനന്തപുരത്താണ് താമസിച്ചത്. ഭാര്യ: സരള. മക്കൾ: ബിജു, ജൂഡി, ചിത്ര. മരുമക്കൾ: മോനിക്ക, പരേതനായ ജോയി, വർഗീസ് കടവിൽ. കോട്ടയം അരുവിത്തുറ വെള്ളൂക്കുന്നേൽ തെക്കുംഭാഗത്ത് കുടുംബാംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version