അറുപതാം വയസിൽ രണ്ടാമത് വിവാഹിതനായി നടൻ ആശിഷ് വിദ്യാ‌ർത്ഥി - Kottayam Media

Entertainment

അറുപതാം വയസിൽ രണ്ടാമത് വിവാഹിതനായി നടൻ ആശിഷ് വിദ്യാ‌ർത്ഥി

Posted on

നടൻ ആശിഷ് വിദ്യാ‌ർത്ഥി രണ്ടാമത് വിവാഹിതനായി. അസം സ്വദേശിനി രൂപാലി ബറുവയാണ് വധു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ചെറിയ ചടങ്ങിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. മലയാളമടക്കം തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടനാണ് ആശിഷ് വിദ്യാ‌ർത്ഥി. സി.ഐ,​ഡി മൂസ. ചെസ്,​ ബാച്ചിലർ പാർട്ടി തുടങ്ങിയവയാണ് മലയാളത്തിൽ അദ്ദേഹത്തിനെ സുപരിചിതനാക്കിത്. സോഷ്യൽ മീഡിയയിലും അദ്ദേഹം സജീവമാണ്,​. തന്റെ യുട്യൂബ് ചാനലിൽ വ്ളോഗുകളുമായി ആശിഷ് വിദ്യാർത്ഥി എത്താറുണ്ട്.

വ്യാഴാഴ്ച കൊൽക്കത്തയിൽ വച്ചായിരുന്നു ആശിഷ് വിദ്യാർത്ഥിയുടെ വിവാഹം. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണിത്,. ഗുവാഹത്തി സ്വദേശിയായ രുപാലി ബറുവയാണ് വധു. കൊൽക്കത്തയിൽ ഫാഷൻ സ്റ്റോ‍ർ നടത്തുകയാണ് രുപാലി. കൊൽക്കത്തയിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

അസമിലെ പരമ്പരാഗത വസ്ത്രമായ മേഖേല ചാദറാണ് രൂപാലി ധരിച്ചത്. കേരള തനിമയിൽ വെള്ള കസവ് മുണ്ടും ജുബ്ബയും ആയിരുന്നു ആശിഷ് വിദ്യാർത്ഥിയുടെ വേഷം. തെന്നിന്ത്യയിൽ നിന്നുള്ള പ്രത്യേക വിവാഹാഭരണങ്ങളാണ് രൂപാലി അണിഞ്ഞത്. ഇവരുടെ വിവാഹ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. താരങ്ങളടക്കം നിരവധപേർ ഇരുവർക്കും ആശംസകളുമായി എത്തുന്നുണ്ട്. പാതി മലയാളിയാണ് ആശിഷ് വിദ്യാർഥി. അദ്ദേഹത്തിന്റെ അച്ഛൻ കണ്ണൂർ സ്വദേശിയും അമ്മ ബംഗാളിയുമാണ്. പഴയകാല നടി ശകുന്തള ബറുവയുടെ മകൾ രാജോഷി ബറുവ ആയിരുന്നു ആശിഷിന്റെ ആദ്യ ഭാര്യ.

‘എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തില്‍, രൂപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങള്‍ കുറച്ച് കാലം മുമ്പാണ് കണ്ടുമുട്ടിയത്. അത് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഞങ്ങളുടെ വിവാഹം ഒരു ചെറിയ കുടുംബകാര്യമായിരിക്കണമെന്ന് രണ്ടുപേരും ആഗ്രഹിച്ചു. രാവിലെ വിവാഹവും വൈകിട്ട് ഒരു ചെറിയ പാര്‍ട്ടിയും നടത്തുകയാണ്’, ആശിഷ് പറഞ്ഞു.

ബോളിവുഡില്‍ വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ ആശിഷ് വിദ്യാര്‍ത്ഥി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1962 ജൂണ്‍ 19 ന് ഡല്‍ഹിയിലാണ് നടന്‍ ജനിച്ചത്. 1986 മുതല്‍ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാത്തി, ബംഗാളി എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. 11 വ്യത്യസ്ത ഭാഷകളിലായി 300 ഓളം സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version