
തിരുവനന്തപുരം: മലയാള സിനിമയിലെ മഹാനടൻ ശ്രീ. മധുവിന് (മാധവൻ നായർ) കലയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർവകലാശാലയുടെ ‘ഡോക്ടർ ഓഫ് ലെറ്റേഴ്സ്’ (ഡി.ലിറ്റ് – Doctor of Letters honoris causa) ബിരുദം സമ്മാനിച്ചു.

തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മലും ചേർന്ന് ഡി.ലിറ്റ് ബിരുദം കൈമാറിയത്.
അദ്ദേഹത്തിന്റെ മകൾ ഉമ, മകളുടെ ഭർത്താവ് കൃഷ്ണകുമാർ, പേരക്കുട്ടി എന്നിവരുടെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിലാണ് പ്രൗഢഗംഭീരമായ ബിരുദദാന ചടങ്ങ് നടന്നത്.കേരള സർവകലാശാലാ സെനറ്റിന്റെ തീരുമാനപ്രകാരമാണ് 2026 ഒക്ടോബർ 26-ന് ഈ ആദരം നൽകിയത്.