Kerala

പാലാ നഗരസഭ :കൗൺസിലർ ബിനു ഇല്ലാത്ത നഗരസഭാ യോഗം ഉപ്പില്ലാത്ത ഉപ്പുമാവ് പോലെയും ഉപ്പുമാവില്ലാത്ത പള്ളിക്കൂടം പോലെയും

പാലാ നഗരസഭയിൽ കൗൺസിലർ ബിനു ഇല്ലാത്ത  യോഗം ഉപ്പില്ലാത്ത ഉപ്പുമാവ് പോലെയും ഉപ്പുമാവില്ലാത്ത പള്ളിക്കൂടം പോലെയും ആണെന്നുള്ളതിന് രണ്ടു പക്ഷമില്ല .അദ്ദേഹം ഉണ്ടെങ്കിലേ  പ്രതിപക്ഷത്തിന് ചൂടും ചൂരും ഒക്കെ ഉണ്ടാവൂ .ഇന്നത്തെ പ്രതിപക്ഷത്തിന്റെ റോള് കണ്ടാൽ മണർകാട് നാലുമണിക്കാറ്റിൽ പോയി ഇരിക്കുന്നതുപോലെ ആയിരുന്നു .പക്ഷേങ്കില് സെബാസ്ററ്യൻ പനയ്ക്കൽ പഴയ കപ്പ തീറ്റ പൂർണ്ണമായി തന്നെ നിർത്തി.കാനാട്ടുപാറയെ കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം വാചാലനായി .ഇത്രയും കാലം കൗൺസിലർ ബിനുവിന്റെ സമീപത്തിരുന്നതിനാൽ ആ ചൂടും ചൂരും പകർന്നതാകാൻ വഴിയുണ്ട് .ഇനി പോളണ്ടിനെ കുറിച്ച് നീ ഒരക്ഷരം മിണ്ടി പോകരുത് എന്ന് സന്ദേശത്തിൽ ശ്രീനിവാസൻ പറഞ്ഞ പോലെയായി പനയ്ക്കന്റെ മുഖം .

അതുകൊണ്ടു ബിനു ഇന്നില്ലെങ്കിലും കച്ചിയടിച്ച് പനയ്ക്കൻ പ്രസംഗിച്ചു .കാനാട്ടുപാറയിൽ  മാലിന്യം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്നാണ് അങ്ങേരുടെ പക്ഷം .അതിനു ആര് പറഞ്ഞു മാലിന്യം കൊണ്ടിടുമെന്നു.പ്ലാസ്റ്റിക് തരം  തിരിക്കുന്നത്  മാത്രമേ ഉള്ളൂ .അതും എല്ലാവരുമായി ആലോചിച്ചിട്ട് മാത്രം .എന്ന് ചെയർപേഴ്‌സൺ മായ രാഹുൽ പറഞ്ഞിട്ടും പനയ്ക്കന് അത്ര പിടിച്ചില്ല .അവസാനം ബെറ്റി ഷാജു രോക്ഷത്തോടെ തന്നെ പറഞ്ഞു ആരും സമ്മതിച്ചില്ലെങ്കിലും നടക്കേണ്ടത് നടക്കും .ഇത് സുപ്രീം കോടതി തീരുമാനമാണ് .ജില്ലാ കളക്‌ടർ ഇടപെടും അന്നേരം നിയമം നിയമത്തിന്റെ വഴിയേ പോകും എന്നൊക്കെ കൈയും കലാശവുമായി സംസാരിച്ചപ്പോൾ പനയ്ക്കൻ ഗൗരവത്തിലായി .ഇത് സർക്കാരിന്റെ നിർമ്മൽ പദ്ധതിയിൽ പെടുത്തി ചെയ്യുന്നതല്ലേ ദൈവത്തെയോർത്ത് തുക ലാപ്സാക്കി കളയല്ലേ എന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജിത പ്രകാശ് പനയ്ക്കനേ നോക്കി പറയുന്നുണ്ടായിരുന്നു .എന്നാൽ പനയ്ക്കാൻ സഗൗരവത്തിലായി.

പ്രിൻസി സണ്ണി വളരെ കുറച്ചേ സംസാരിക്കൂ .പറയുന്നത് വ്യക്തമായും സ്പുടമായും പറയും .സൺഡേ  സ്‌കൂൾ അദ്ധ്യാപിക ആയതിനാൽ ഞങ്ങൾക്ക് പള്ളിയോടും പട്ടക്കാരനോടും ബഹുത്ത് ഇഷ്ട്ടമാണ് .പണ്ട് ഒരു വൈദീകനെ വാഹനം ഇടിച്ചപ്പോൾ;അന്നത്തെ ചെയർപേഴ്‌സണായിരുന്ന ദിയ അന്വേഷണം ത്വരിതപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് ഒരു പ്രമേയം പാസ്സാക്കി.അതിനെ അനുകൂലിച്ച് പ്രിൻസി സണ്ണി അന്ന് പറഞ്ഞു .ഈ പ്രമേയം പാസ്സാക്കിയതിൽ ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ ഞാൻ സന്തോഷിക്കുന്നു  . ഉടനെ  സിപിഎം ലെ റോയി ഫ്രാൻസിസ് ചോദിച്ചു .ഇതിലൊക്കെ മതം നോക്കേണ്ടതുണ്ടോ ഒരു അപകടമാണ് എന്ന് കണ്ടാൽ പോരെ .പക്ഷെ പ്രിൻസി സണ്ണിയുണ്ടോ  വിട്ട് കൊടുക്കുന്നു .അവർ പറഞ്ഞതിൽ ഉറച്ചു നിന്നു.  അത് അന്ന് കോട്ടയം മീഡിയാ മാത്രമേ റിപ്പോർട്ട് ചെയ്തുള്ളൂ. അത് അവരുടെ പാർട്ടിയിൽ പ്രശ്നമാവുകയും ചെയ്തു .ഇന്നുമവർ ഒരു പ്രശ്നം ഉന്നയിച്ചു ബൈബിൾ കൺവൻഷൻ വരുവാ അതിനു മുൻപ് കാടെല്ലാം വെട്ടി തെളിക്കണം.അത് പറഞ്ഞിട്ടവർ കടമ തീർത്തതുപോലെയൊരു ചിരി ചിരിച്ചു .ബൈബിൾ കൺവൻഷൻ ഗാനം ആലപിച്ചില്ലെങ്കിലും മനസിലതുണ്ട് എന്ന് മുഖം പറഞ്ഞു .എന്ത് കാര്യം പറഞ്ഞുവന്നാലും പള്ളി; പട്ടക്കാരൻ ;വൈദീകൻ ;കന്യാസ്ത്രീ എന്നൊക്കെ അവർ അറിയാതെ പറഞ്ഞു പോകും അങ്ങനെ ഒരു ശീലമായി പോയത് കൊണ്ടാ ട്ടോ . ബിജു വരിക്കയാനിക്കും അത് തന്നെയാണ് പറയുവാനുള്ളത് തന്റെ വാർഡിലെ കാട് വെട്ടി തെളിക്കണം .

കൊട്ടാരമാറ്റത്തെ ലിഫ്റ്റിന്റെ കാര്യത്തിൽ പഴയത്   ഒരെണ്ണം പ്രവർത്തന ക്ഷമമാക്കുവാൻ നഗരസഭാ ത്വീരുമാനിച്ചിട്ടുള്ള കാര്യം ചെയർപേഴ്‌സൺ പറഞ്ഞു .അപ്പോൾ പണ്ട് കുര്യാക്കോസ് പാടവന്റെ കാലത്ത് പറ്റിയ അബദ്ധം ബിജു പാലൂപ്പടവൻ പരാമർശിച്ചു .ഉടനെ മായാ രാഹുൽ പറഞ്ഞു മുൻപിലത്തെ ആൾക്കാരെയൊന്നും നമുക്ക് കുറ്റപ്പെടുത്തേണ്ടെന്നേ.ഞാൻ കുറ്റമായിട്ടല്ല പറഞ്ഞതെന്നായി ബിജു പാലൂപ്പടവൻ .എന്നാൽ ഇത് ബെറ്റി ഷാജുവിന്‌ പിടിച്ചില്ല ഉള്ള കാര്യം പറയാതിരിക്കാൻ പറ്റുവോ എന്നായി അവർ .

മരിയാ സദ നത്തിന്റെ സ്ഥല പരിമിതിയെ പറ്റി  സഭയിൽ ചർച്ച നടന്നപ്പോൾ എല്ലാവരും മരിയ സദനത്തിനു അനുകൂലമായി നിന്നു .സർക്കാരിലേക്ക് ഒരു പ്രമേയവും പാസ്സാക്കി നൽകി .ചെയ്യാവുന്നതെല്ലാം നമുക്ക് ചെയ്യാം എന്നായി സഭ ഒന്നടങ്കം.സ്ഥലം കൗണ്സിലർ  ജിജി ബൈജു ;ബിജു പാലൂപ്പടവൻ എന്നിവർ ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത് .എന്നാൽ ബിജു പുളിക്കക്കണ്ടം മരിയ സദനത്തിനു കേന്ദ്ര ഫണ്ട് ലഭിക്കുന്നതിന് തടസ്സമായി നിൽക്കുന്നത് അതിന്റെ ഡയറക്ടർ ബോർഡിന്റെ പ്രത്യേകത കൊണ്ടാണെന്നുള്ള കാര്യം സൂചിപ്പിച്ചു . തന്റെ വാർഡിലെ അങ്കണവാടിയിൽ വെള്ളപ്പൊക്കം മൂലം നാശ നഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിനു തക്ക തുക ലഭ്യമാക്കേണ്ടതാണെന്നും സ്ഥലം കൗൺസിലർ ടോണി തൈപ്പറമ്പിൽ പറഞ്ഞു .തന്റെ വാർഡിൽ വരേണ്ട തൊഴിൽ ഉറപ്പു തൊഴിലാളികളെ ബാഹ്യ ശക്തികൾ ഇടപെട്ട് പ്രിൻസി സണ്ണിയുടെ വാർഡിലേക്ക് കൊണ്ട് പോയി എന്ന് ടോണി ആരോപിച്ചപ്പോൾ പ്രിൻസി സണ്ണി ഞാൻ അങ്ങനെ ചെയ്തിട്ടില്ല നഗരസഭയിൽ നിന്നും എല്ലാവര്ക്കും കിട്ടേണ്ട രീതിയിലെ ഞാൻ ചെയ്തിട്ടുള്ളു എന്ന് പ്രിൻസിയും പറഞ്ഞു .ബാഹ്യ ശക്തികൾ ആരാ എന്നായി ബിജി ജോജോ അതൊക്കെ എല്ലാവര്ക്കും മനസ്സിലായിട്ടുണ്ട് എന്നായി ടോണി തൈപ്പറമ്പിൽ .

ഇന്ന് കൗൺസിലർ ബിനു വന്നില്ലെങ്കിലും മകൾ  ദിയാ വേഷത്തിലും ഭാവത്തിലും കലക്കി .പാന്റും ടീ ഷർട്ടുമായിരുന്നു വേഷം .എന്നാൽ അതിനൊരു ആനച്ചന്തവുമുണ്ട് .അണ്ണാൻ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കേണ്ട  എന്ന് പറഞ്ഞ പോലെ അവർ എല്ലാ കാര്യങ്ങളിലും അഭിപ്രായം പറഞ്ഞു. യാതൊരു സങ്കോജവും കൂടാതെ അവർ പറയുമ്പോൾ ചെയർപേഴ്‌സനും അതിനു കാത് കൊടുത്തു .ചർച്ചയിൽ സിജി ടോണി ;ബിജു വരിക്കയാനി ;രജിതാ പ്രകാശ് ;ബിജു പുളിക്കക്കണ്ടം ;ഷാജു തുരുത്തൻ ;എന്നിവർ  പങ്കെടുത്തു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top