Kerala

അച്ചു ഉമ്മനെ അധിക്ഷേപിച്ച് സമൂഹമാധ്യമ പോസ്റ്റ്; ഇടതുസംഘടനാ നോതാവിനെ പുറത്താക്കി

കൊല്ലം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ നടപടി. സെക്രട്ടേറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി. ഇടതുസംഘടനാ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു നന്ദകുമാര്‍.

കഴിഞ്ഞ സര്‍ക്കാരാണ് അഡീഷണല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച നന്ദകുമാറിനെ ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിച്ചത്.

2023-ല്‍ ഫേസ്ബുക്കിലൂടെ തനിക്കെതിരെ മോശമായ പോസ്റ്റിട്ടെന്നും അപമാനിച്ചെന്നും കാണിച്ച് അച്ചു ഉമ്മന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടപടിയെടുത്തിരുന്നില്ല. ഇതില്‍ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top