കൊച്ചി: കളമശേരി പത്തടിപ്പാലത്ത് കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം.കളമശേരി സ്വദേശി സാജു (64)വാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ആൾക്ക് പരിക്കേറ്റു.

ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ബൈക്കിന് പിന്നിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. കാർ അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം.