Kerala

സെ​ക്ര​ട്ടേ​റി​യ​റ്റി​ന് സ​മീ​പം മ​രം ക​ട​പു​ഴ​കി വീ​ണു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ര്‍​ത്ത ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ യോ​ഗം ന​ട​ക്ക​വെ സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പം മ​രം ക​ട​പു​ഴ​കി വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മ​രം വീ​ഴു​ന്ന​ത് ക​ണ്ട് വ​ഴി​യാ​ത്ര​ക്കാ​ര്‍ ഓ​ടി​മാ​റി​യ​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. പ്ര​സ് ക്ല​ബി​നു സ​മീ​പ​ത്തെ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​ത​ത​ട​സം നീ​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടാ​ഴ്ച​യ്ക്കു മു​മ്പ് യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജി​നു സ​മീ​പ​ത്തെ ന​ട​പ്പാ​ത​യി​ല്‍ മ​രം വീ​ണ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top