Kerala

ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം, രണ്ട് യുവാക്കൾക്ക് ​ദാരുണാന്ത്യം

തിരുവനന്തപുരം കാട്ടാക്കടയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

മലയം സ്വദേശികളായ അജിൻ (23) ,സനുഷ് (20) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ബസിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.

അതേസമയം, കാസർകോട് തലപ്പാടിയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മറ്റ് വാഹനങ്ങളിൽ ഇടിച്ചും അപകടം സംഭവിച്ചിരുന്നു.

അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. കന്യാന സ്വദേശി അസീസ് ചികിത്സയിൽ തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top