കൊച്ചി: നടന് അബു സലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍ പറവൂര്‍ തുരുത്തിപ്പുറത്ത് വെച്ചാണ് അപകടം. ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത ശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങവെയാണ് അപകടം.

അബു സലിം സഞ്ചരിച്ച കാര്‍ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ കാറിന്റെ മുന്‍ഭാഗത്തെ ഒരു വശം പൂര്‍ണമായും തകര്‍ന്നിരുന്നു.

കാര്യമായ പരിക്കുകളില്ല.