എടത്വ: തടി കയറ്റിവന്ന ലോറി ബൈക്കിലിടിച്ച് പുതുപ്പാടി കോളേജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥി മരിച്ചു. കോതമംഗലം കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ എടത്വ തലവടി ആനപ്രമ്പാൽ കറുത്തേരിൽ കുന്നേൽ വീട്ടിൽ വിഷ്ണു (21) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ കാരക്കുന്നം പള്ളിക്കു സമീപമായിരുന്നു അപകടം നടന്നത്. രാത്രി ഒൻപത് മണിയോടുകൂടി ഹോസ്റ്റലിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനായി പോകുന്ന വഴി മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടി ലോറിയുമായി ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.