India

തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കിണറ്റിലേയ്ക്ക് മറിഞ്ഞ് 8 പേര്‍ക്ക് ദാരുണാന്ത്യം

സോലാപൂര്‍: മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച പിക്ക്അപ്പ് വാന്‍ വഴിയരികിലുള്ള കിണറിലേക്ക് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു.

നാലു സ്ത്രീകളും നാലു കുട്ടികളുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. പരിക്കേറ്റ ഏഴു പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. രഞ്ജാനി ഗ്രാമത്തിലെ പാന്ദാര്‍പൂര്‍ പ്രദേശത്തുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.

സോലാപൂരിലെ ടന്‍ഡുല്‍വാദി ഗ്രാമത്തിന് സമീപമാണ് അപകടം സംഭവിച്ചത്. പതിനഞ്ച് യാത്രക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം അറിഞ്ഞയുടന്‍ തന്നെ പ്രാദേശിക അധികൃതര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ പ്രദേശത്തെത്തിയെന്ന് സോലാപൂര്‍ പൊലീസ് സൂപ്രണ്ട് അതുല്‍ കുല്‍കര്‍ണി പറഞ്ഞു.

കിണറില്‍ നിന്നും വാഹനം പുറത്തെടുക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. വാനിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിച്ചുവെന്ന് ഉറപ്പുവരുത്തിയെന്നും പൊലീസ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top