തമിഴ്നാട് തേനിയിൽ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലറും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്ന് മരണം.

ഹൊസൂര്‍ സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്. പത്തു വയസുകാരനടക്കം ടെംപോ ട്രാവലറിലുണ്ടായിരുന്ന മൂന്നു പേരാണ് മരിച്ചത്. അപകടത്തിൽ 17 പേര്‍ക്ക് പരിക്കേറ്റു. അഞ്ചു പേരുടെ നില ഗുരുതരമാണ്.
ഹൊസൂർ സ്വദേശി ഗോപിയുടെ മകൻ പത്തു വയസുള്ള കനിഷ്ക്, നാഗരാജ് (45), കൃഷ്ണഗിരി സ്വദേശിയാ ടെംപോ ട്രാവലര്‍ ഡ്രൈവര്‍ സൂര്യ എന്നിരാണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ മടങ്ങിയ ടെംപോ ട്രാവലറിലുണ്ടായിരുന്നവരാണ് മരിച്ചതും പരിക്കേറ്റവരും.

