Kerala

നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; 2 പേർക്ക് ​ഗുരുതര പരുക്ക്

വർക്കല ബീച്ച് റോഡിൽ ഇന്നോവ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞ് അപകടം. പാപനാശം കിളിത്തട്ട് മുക്ക് ക്ഷേത്രത്തിന് മുൻവശത്തെ മതിലിനോട് ചേർന്നാണ് വാഹനം തല കീഴായി മറിഞ്ഞത്.

കൊല്ലം പാരിപ്പള്ളി സ്വദേശികളായ അഞ്ച് അംഗ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവമെന്ന് നാട്ടുകാർ പറഞ്ഞു. യുവാക്കളെ വർക്കല താലൂക്ക് ആശുപത്രിയിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷൈൻ (30), ഹലിം (28) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ ശിവഗിരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലേക്ക് മാറ്റി.

മദ്യ ലഹരിയിലായിരുന്നു യുവാക്കളെന്ന് പൊലീസ് പറഞ്ഞു. ആ സമയത്ത് മറ്റു സഞ്ചാരികൾ അപകടം നടന്ന സ്ഥലത്തുണ്ടായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top