കോഴിക്കോട്: സ്കൂട്ടറിൽ കാട്ടുപന്നിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൂടത്തായി സ്വദേശി അബ്ദുൽ ജബ്ബാർ (45)ആണ് മരിച്ചത്.

പാഞ്ഞെത്തിയ പന്നി സ്‌കൂട്ടറിൽ വന്ന് ഇടിക്കുകയായിരുന്നു. കൂടത്തായി മുടൂർ വളവിൽ വച്ച് ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വീഴ്ചയുടെ ആഘാതത്തിൽ യുവാവിന് തലക്ക് സഹിതം പരിക്കേറ്റു.
യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലയോടെ മരണപ്പെടുകയായിരുന്നു.

അബ്ദുൽ ജബ്ബാറിന്റെ സ്കൂട്ടറിന് മുന്നിലൂടെയാണ് കാട്ടുപന്നി ഓടിയത്. കാട്ടു പന്നി ഇടിച്ചതോടെ സ്കൂട്ടർ മറിയുകയും ജബ്ബാർ റോഡിൽ വീഴുകയുമായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതോടെ ജബ്ബാറിനെ വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിൽ കാട്ടുപന്നിയ്ക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.