ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന 250 കിലോയോളം കഞ്ചാവ് പിടികൂടി - Kottayam Media

Kerala

ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന 250 കിലോയോളം കഞ്ചാവ് പിടികൂടി

Posted on

പെരുമ്പാവൂർ വിഷുദിനത്തില്‍ പെരുമ്പാവൂര്‍ ഇരവിച്ചിറയില്‍ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായി. തോപ്പുംപടി ചുള്ളിക്കല്‍ കൊച്ചങ്ങാടി കോളനി സ്വദേശിയും ഇപ്പോള്‍ മട്ടാഞ്ചേരി മരക്കടവ് ഭാഗത്തെ വാടകത്താമസക്കാരനുമായ ആഷിക് (32), കരുമാല്ലൂര്‍ തട്ടാംപടി പുതുക്കാട് ഭാഗത്ത് വലിയപറമ്പില്‍ വീട്ടില്‍ ഹാരിസ് (32) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഒഡിഷയില്‍നിന്ന് കഞ്ചാവ് എത്തിക്കുന്നതിന് സൗകര്യമൊരുക്കുകയും പണം സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്തവരാണിവരെന്ന് പോലീസ് പറഞ്ഞു. ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന 250 കിലോയോളം കഞ്ചാവാണ് പിടികൂടിയിരുന്നത്. വാഹന ഡ്രൈവര്‍ സെല്‍വകുമാറിനെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കഞ്ചാവിന് പണം മുടക്കിയ നൗഷറിനെ പിടികൂടി. ജില്ല പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version