മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയുടെ ആവശ്യം തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

കേരളത്തില്‍ ഇരുന്ന് രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കാമെന്ന് സണ്ണി ജോസഫ് പറഞ്ഞു. കേരളത്തില്‍ നില്‍ക്കട്ടെയെന്നും അതിന് എന്താ കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.
അബിന്‍ പറഞ്ഞത് കണ്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗാപോല്‍ കേരളത്തിലും കേന്ദ്രത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സണ്ണി ജോസഫ് പ്രതികരിച്ചു. ഇപ്പോഴത്തെ വിവാദങ്ങളില്‍ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് ഒന്നും മറുപടി പറഞ്ഞില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. നോട്ടീസ് കൈപ്പറ്റിയോ എന്നായിരുന്നു ചോദ്യമെന്നും അല്ലെങ്കില്‍ ഇ ഡി മറുപടി പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു