സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. ഒ. ജെ ജനീഷിനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചതിൽ ഐ ഗ്രൂപ്പിലടക്കമുള്ളവർ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തുന്നത്.

ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള അബിൻ വർക്കിയുടെ മാധ്യമങ്ങളോടായുള്ള പ്രതികരണം.
തനിക്ക് ദേശീയ സെക്രട്ടറിയാകാൻ താല്പര്യമില്ലെന്നും കേരളത്തിൽ തുടർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹം എന്നും അബിൻ വർക്കി വ്യക്തമാക്കി.

ദേശീയ സെക്രട്ടറി പദവിയിൽ നിന്നും ഒഴിവാക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും നേതൃത്വം എടുക്കുന്ന എന്ത് തീരുമാനവും അംഗീകരിക്കും എന്നും അബിൻ വർക്കി പറഞ്ഞു.