ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിന്നിലിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു - Kottayam Media

Crime

ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിന്നിലിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

Posted on

അരൂർ (ആലപ്പുഴ): ലോറിക്ക് പിന്നിൽ ബൈക്കിടിച്ചു യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ അരൂർ പഞ്ചായത്ത് നാലാം വാർഡിൽ വടക്കേ കുരിശിങ്കൽ മാർട്ടിൻ – മേഴ്സി ദമ്പതികളുടെ മകൻ മിലൻ ജോസ് ലൂയിസ് (22) ആണ് മരിച്ചത്.

ദേശീയപാതയിൽ അരൂർ തെക്ക് അബാദ് കോൾഡ് സ്റ്റോറേജിനു സമീപം തിങ്കളാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം.ബൈക്കിൽ ചന്തിരൂരിലേക്ക് പോകുന്നതിനിടെ മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിന്നിലിടിക്കുകയായിരുന്നു.

ബൈക്കിൽനിന്ന് തെറിച്ചു റോഡരികിൽ പരിക്കേറ്റ് അര മണിക്കൂറോളം കിടന്ന മിലനെ വഴിയാത്രക്കാരായ യുവാക്കൾ ചേർന്ന് നെട്ടൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ടൈൽ ജോലിക്കാരനായ മിലൻ അവിവാഹിതനാണ്. അരൂർ പൊലീസ് ലോറി കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version