ആലക്കോട് നീലിക്കയത്തില്‍ മുങ്ങി എറണാകുളം സ്വദേശിയായ വിനോദസഞ്ചാരി മരിച്ചു - Kottayam Media

Kerala

ആലക്കോട് നീലിക്കയത്തില്‍ മുങ്ങി എറണാകുളം സ്വദേശിയായ വിനോദസഞ്ചാരി മരിച്ചു

Posted on

ആലക്കോട്: നീലിക്കയത്തില്‍ മുങ്ങി എറണാകുളം സ്വദേശിയായ വിനോദസഞ്ചാരി മരിച്ചു. കണ്ണൂര്‍ പുതിയതെരുവില്‍ താമസക്കാരനായ ജേക്കബ് വില്‍ഫ്രഡാണ് മരിച്ചത്. ആലക്കോട് ചീക്കാട് മൂരിക്കടവിലെ നീലിക്കയത്തിലാണ് വൈകുന്നേരം മൂന്നരയോടെ ഇയാള്‍ മുങ്ങിമരിച്ചത്.

സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു. നീന്തല്‍ അറിയാത്ത ജേക്കബ് കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version