പാലാ കൊല്ലപ്പള്ളിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു - Kottayam Media

Kerala

പാലാ കൊല്ലപ്പള്ളിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Posted on

കോട്ടയം :കൊല്ലപ്പള്ളി വാളികുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു . ഇല്ലിക്കല്‍ കല്ല് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ആണ് അപകടം സംഭവിച്ചത്. പത്തനംതിട്ട ചെങ്ങന്നൂര്‍ സ്വദേശി അസ്ലം അയൂബ് ആണ് അപകടത്തില്‍ മരിച്ചത്. സുഹൃത്ത് യശ്വന്ത്് മനോജിനെ പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചു. തുടര്‍ന്ന് ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയലേയ്ക്ക് മാറ്റി.

ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളേജിലെ ഒന്നാം വിദ്യാര്‍ത്ഥികളാണ് ഇരുവരും. കൊല്ലപ്പള്ളി മേലുകാവ് റൂട്ടില്‍ വാളികുളത്ത് മൂലമറ്റത്തേയ്ക്ക് പോവുകയായിരുന്ന ദേവി എന്ന സ്വകാര്യ ബസിലാണ് ബൈക്ക് ഇടിച്ചത്. പിന്നിലിരുന്നയാള്‍ ബസിന്റെ ചില്ലിലിടിച്ചാണ് താഴെ വീണത്. മേലുകാവ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version