ഇലക്‌ട്രിക് സ്‌കൂട്ടര്‍ വീടിനുള്ളില്‍ വച്ച്‌ ചാര്‍ജ് ചെയ്യുന്നതിനിടയിൽ ബാറ്ററി പൊട്ടിത്തെറിച്ച്‌ ഏഴ് വയസുകാരന്‍ മരിച്ചു - Kottayam Media

Kerala

ഇലക്‌ട്രിക് സ്‌കൂട്ടര്‍ വീടിനുള്ളില്‍ വച്ച്‌ ചാര്‍ജ് ചെയ്യുന്നതിനിടയിൽ ബാറ്ററി പൊട്ടിത്തെറിച്ച്‌ ഏഴ് വയസുകാരന്‍ മരിച്ചു

Posted on

മുംബയ്: ഇലക്‌ട്രിക് സ്കൂട്ടർ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച്‌ ഏഴ് വയസുകാരന്‍ മരിച്ചു.സ്കൂട്ടര്‍ വീടിനുള്ളില്‍ വച്ച്‌ ചാര്‍ജ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. മുംബയിലെ വസൈയിയിലെ രാംദാസ് നഗറിലാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ സാബിര്‍ അന്‍സാരി എന്ന കുട്ടിയാണ് മരണപ്പെട്ടത്.

സെപ്തംബര്‍ 23ന് പുലര്‍ച്ചെ 5.30ഓടെ വീട്ടിലെ ലിവിംഗ് റൂമില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ലിവിംഗ് റൂമില്‍ മുത്തശിക്കൊപ്പം ഉറങ്ങുകയായിരുന്നു സാബിര്‍. അപകടത്തില്‍ മുത്തശിക്കും പരിക്കേറ്റു. ഭയങ്കരമായ ശബ്ദം കേട്ട് സാബിറിന്റെ അമ്മ ഉണര്‍ന്നപ്പോഴാണ് അപകടം നടന്നതറിഞ്ഞത്. ഉടന്‍ തന്നെ ഗുരുതരമായി പൊള്ളലേറ്റ സാബിറിനെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.

അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഇലക്‌ട്രിക് സാധനങ്ങളും ഫര്‍ണിച്ചറുകളും നശിച്ചു. കൂടുതല്‍ ചൂടായതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version