പാലാ ഏഴാച്ചേരിയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി - Kottayam Media

Kerala

പാലാ ഏഴാച്ചേരിയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

Posted on

കോട്ടയം :പാലാ ഏഴാച്ചേരിയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.രാത്രി എട്ടുമണിയോടെ റോഡ് മറികടന്നു പോകുമ്പോഴാണ് പെരുമ്പാമ്പിനെ നാട്ടുകാർ കാണുന്നത്.തട്ടാമ്പറമ്പിൽ രാജുവിന്റെ ഭവനത്തിനടുത്തുള്ള കയ്യാലയിലെ പൊത്തിൽ കയറുകയായിരുന്നു.തുടർന്ന് നാട്ടുകാർ കേരളാ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അംഗീകരിച്ച സ്നേക്ക് റെസ്‌ക്യൂവറായ ജോസഫ് തോമസിനെ വിവരം അറിയിക്കുകയായിരുന്നു.അദ്ദേഹം പാലായിൽ നിന്നും വരുന്നത് വരെ നാട്ടുകാർ കയ്യാലയ്ക്കു കാവലിരുന്നു.സംഭവം അറിഞ്ഞു ധാരാളം നാട്ടുകാരും സ്ഥലത്ത് എത്തിച്ചേർന്നു.ഏകദേശം ഒൻപത് കിലോയോളം വരുന്ന പെരുമ്പാമ്പിനെയാണ് പിടികൂടിയത്.പെരുമ്പാമ്പിനെ കൂടിലടച്ച് ഫോറെസ്റ്റ് ഡിപ്പാർട്ടുമെന്റിന് നാളെ രാവിലെ  കൈമാറും.

 

ഫോട്ടോ, ഫയൽ ചിത്രം 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version