വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു - Kottayam Media

Crime

വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

Posted on

കിളിമാനൂർ :വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. കാട്ടുംപുറം കൊല്ലുവിള അജ്മി മന്‍സിലില്‍ നാസര്‍ – ഷീബ ദമ്പതികളുടെ മകള്‍ അല്‍ഫിന (17) ആണ് മരിച്ചത്. കിളിമാനൂര്‍ ​ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ് അല്‍ഫിന. സ്കൂളില്‍ പോയി തിരികെയെത്തിയ അല്‍ഫിന കിടപ്പുമുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. സംഭവം കണ്ട ബന്ധുക്കള്‍ ഉടന്‍ അല്‍ഫിനയെ കെട്ടഴിച്ച്‌ താഴെയിറക്കി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version