അവധി കഴിഞ്ഞു തിരിച്ചു ജോലിക്കു കയറാൻ വിമാനത്താവളത്തിലേക്ക് പോകും വഴി മണിമല സ്വദേശി യുവാവ് വാഹനാപകടത്തിൽ മരിച്ചു - Kottayam Media

Kerala

അവധി കഴിഞ്ഞു തിരിച്ചു ജോലിക്കു കയറാൻ വിമാനത്താവളത്തിലേക്ക് പോകും വഴി മണിമല സ്വദേശി യുവാവ് വാഹനാപകടത്തിൽ മരിച്ചു

Posted on

കൂത്താട്ടുകുളം : പഴയ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ടോറസും കാറും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരുക്കേറ്റു. കോട്ടയം മണിമല സ്വദേശി ഏത്തക്കാട്ട് ജിജോ (38) ആണ് മരിച്ചത്. പരുക്കേറ്റ കണ്ണൂര്‍ ഡൊമിനിക് പ്രൊവിന്‍സിലെ ഫാ.ബോബിന്‍ വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയില്‍ താമസിക്കുന്ന ജിജോ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ മടങ്ങുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്.

കാര്‍ ഒടിച്ചിരുന്നത് ജിജോ ആയിരുന്നു. മൂവാറ്റുപുഴ ഭാഗത്തുനിന്നും മെറ്റല്‍ നിറച്ചെത്തിയ ടോറസില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ജിജോയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version