ഇടുക്കിയിലെ കുട്ടിക്കാനത്ത് നിന്നും വൻ ചീട്ടുകളി സംഘത്തെ പിടികൂടി;49000 രൂപയും,13 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു - Kottayam Media

Kerala

ഇടുക്കിയിലെ കുട്ടിക്കാനത്ത് നിന്നും വൻ ചീട്ടുകളി സംഘത്തെ പിടികൂടി;49000 രൂപയും,13 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു

Posted on

ഇടുക്കിയിലെ കുട്ടിക്കാനം കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വർഷത്തോളമായി വൻ ചീട്ടുകളി സംഘം പ്രവർത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം കിട്ടിയിരുന്നു. കുട്ടിക്കാനം ടൗണിൽ മുറി വാടകക്കെടുത്ത് ജനറസ് ആർട്സ്, സ്പോർട്സ് ക്ലബ്ബ് ആൻറ് ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ ക്ലബ്ബ് രൂപീകരിച്ചായിരുന്നു പ്രവർത്തനം.

അന്വേഷണം നടത്തിയ ശേഷം ക്ലബ് അധികൃതർക്ക് പോലീസ് നോട്ടീസ് നൽകി. കത്ത് ലഭിച്ച ഉടൻ ട്രസ്റ്റ് പണം വച്ചുള്ള ചീട്ടുകളി പോലുള്ള പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന് അധികൃതർ പോലീസിന് മറുപടിയും നൽകിയിരുന്നു. എന്നാൽ പോലീസ് ക്ലബ്ബിൻറെ പ്രവർത്തനം രഹസ്യമായി നീരീക്ഷിക്കുകയായിരുന്നു. പണം വച്ച് ചീട്ടുകളി നടക്കുന്നത് ഉറപ്പാക്കിയ ശേഷം റെയ്ഡ് നടത്തി. വിവിധ സ്ഥലങ്ങളിൽ നിന്നുമെത്തിയ 17 പേരെ
പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കൽ നിന്നും ചീട്ടുകളിക്ക് വച്ചിരുന്ന 49,000 രൂപയും പിടിച്ചെടുത്തു. 13 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version