ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കാൻ കഴിയുന്ന അപകടകരമായ മാൽവെയർ നിറഞ്ഞ ഒരു കൂട്ടം ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ കണ്ടെത്തിയതായി റിപ്പോർട്ട് - Kottayam Media

Kerala

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കാൻ കഴിയുന്ന അപകടകരമായ മാൽവെയർ നിറഞ്ഞ ഒരു കൂട്ടം ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ കണ്ടെത്തിയതായി റിപ്പോർട്ട്

Posted on

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കാൻ കഴിയുന്ന അപകടകരമായ മാൽവെയർ നിറഞ്ഞ ഒരു കൂട്ടം ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ കണ്ടെത്തിയതായി റിപ്പോർട്ട്.ഡോ  വെബ് ആന്റിവൈറസ് എന്ന സ്ഥാപനം കണ്ടെത്തിയ ആപ്പുകൾ ഇതുവരെ 20 ലക്ഷത്തോളം പേര്‍ തെറ്റിദ്ധരിച്ച് ഇന്‍സ്റ്റാള്‍ ചെയ്തുവെന്നുമാണ് വിവരം. ക്ഷുദ്രവെയർ നിറഞ്ഞ ചില ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ല, എന്നിരുന്നാലും ഉപയോക്താക്കൾ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.

സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിന് അവ ഉടനടി ഡിലീറ്റ് ചെയ്യണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഉപയോക്താവിന്റെ അനുമതിയില്ലാതെ പരസ്യങ്ങൾ കാണിക്കുക, ഫോൺ വിവരങ്ങൾ ചോർത്തുക പോലുള്ള കാര്യങ്ങളാണ് ഈ ആപ്പുകൾ ചെയ്യുന്നത്. ഇത്തരത്തിലുള്ള ട്യൂബ് ബോക്സ് (TubeBox) എന്ന ആപ്പിന് ഒരു ദശലക്ഷത്തിലധികം ഡൗൺലോഡുകൾ ഉണ്ട്, വീഡിയോകളും പരസ്യങ്ങളും കണ്ട് പണം സമ്പാദിക്കാൻ ഉപയോക്താക്കളെ സഹായിക്കുമെന്നാണ് ഈ ആപ്പ് വാഗ്ദാനം ചെയ്യുന്നത്.

ഫാസ്റ്റ് ക്ലീനർ & കൂളിംഗ് മാസ്റ്റർ എന്ന മറ്റൊരു ആപ്പിന് 500,000 ഡൗൺലോഡുകൾ ഉണ്ട്. ബ്ലൂടൂത്ത് ഡിവൈസ് ഓട്ടോ കണക്ട്, ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി ഡ്രൈവർ, വോളിയം, മ്യൂസിക് ഇക്വലൈസർ എന്നിവ ഈ മാൽവെയർ ആപ്പുകളിൽ ഉൾപ്പെടുന്നു. മൂന്ന് ആപ്പുകളും 1.15 ദശലക്ഷം തവണ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇവയ്ക്ക് പുറമേ റഷ്യൻ ബാങ്കുകളുമായും നിക്ഷേപ ഗ്രൂപ്പുകളുമായും നേരിട്ട് ബന്ധമുള്ള വ്യാജ വായ്പ ആപ്പുകളെ കുറിച്ചും മുന്നറിയിപ്പ് നൽകുന്നുണ്ട്. മാൽവെയർ ആപ്പുകളുടെ വിശദാംശങ്ങൾ ഡോ. വെബിൽ ഷെയർ ചെയ്തിട്ടുണ്ട്. അതേസമയം ക്ഷുദ്രകരമായ ആപ്പുകൾ നീക്കിയിട്ടുണ്ടോ എന്ന് ഗൂഗിൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version