അനധികൃത മദ്യം വിറ്റതിന് കൊല്ലപ്പള്ളിയിൽ വീട്ടമ്മയെ പ്രതി ചേർത്ത് കേസെടുത്തു - Kottayam Media

Crime

അനധികൃത മദ്യം വിറ്റതിന് കൊല്ലപ്പള്ളിയിൽ വീട്ടമ്മയെ പ്രതി ചേർത്ത് കേസെടുത്തു

Posted on

പാലാ :അനധികൃത മദ്യം വിറ്റതിന് കൊല്ലപ്പള്ളിയിൽ വീട്ടമ്മയെ പ്രതി ചേർത്ത് കേസെടുത്തു .എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ബി. ആനന്ദരാജും പാർട്ടിയും നടത്തിയ പെട്രോളിംഗിനിടെ മീനച്ചിൽ താലൂക്കിൽ കടനാട് വില്ലേജിൽ കൊല്ലപ്പള്ളി കരയിൽ പാലാ-തൊടുപുഴ റോഡിൽ സ്ഥിതി ചെയ്യുന്ന കേരളാ സോമില്ലിന് എതിർവശം കാരക്കാവയലിൽ ഫാമിലേക്കുള്ള സ്വകാര്യ റോഡിൽ ഉദ്ദേശം 600 മീറ്റർ മുന്നോട്ട് മാറി

 

വീട്ടിൽ വച്ച് അനധികൃത മദ്യ വിൽപ്പന നടത്തിയ കുറ്റത്തിന് മീനച്ചിൽ താലൂക്കിൽ കടനാട് വില്ലേജിൽ കൊല്ലപ്പള്ളി കരയിൽ വേലിക്കകത്ത് വീട്ടിൽ ജോർജിന്റെ ഭാര്യയായ ലൗലി ജോർജ് എന്ന വീട്ടമ്മയെ പ്രതി ചേർത്ത് കേസെടുത്തു. തൊണ്ടി ആയി ഈ  വീട്ടിൽ നിന്നും 7 ലിറ്റർ ഇന്ത്യൻ വിദേശ മദ്യവും, 3 ലിറ്റർ അനധികൃത മദ്യവും., മദ്യം വിറ്റ വകയിൽ കണ്ടെടുത്ത 500 രുപ തൊണ്ടി മണി ആയും കണ്ടടുത്തു . പ്രതിയെ അറസ്റ്റ് ചെയ്യുവാൻ സാധിച്ചിട്ടില്ലാത്തതാണ്.അന്വേഷണ സംഘത്തിൽ  ഡ്രൈവർ സന്തോഷ് കുമാർ, WCEO സിനി ജോൺ, CEOമാരായ സാജിദ് പി. എ, അജിത്ത്കുമാർ കെ.വി, P.O ശിവൻ കുട്ടി എ എ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version