Kerala

അഭിനയ പ്രതിഭ മധുവിന് കേരള സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദം സമ്മാനിച്ചു

 

​തിരുവനന്തപുരം: മലയാള സിനിമയിലെ മഹാനടൻ ശ്രീ. മധുവിന് (മാധവൻ നായർ) കലയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർവകലാശാലയുടെ ‘ഡോക്ടർ ഓഫ് ലെറ്റേഴ്സ്’ (ഡി.ലിറ്റ് – Doctor of Letters honoris causa) ബിരുദം സമ്മാനിച്ചു.

​തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി  റോജി എം. ജോണും കേരള സർവകലാശാല വൈസ് ചാൻസലർ  മോഹൻ കുന്നുമ്മലും ചേർന്ന് ഡി.ലിറ്റ് ബിരുദം കൈമാറിയത്.

​അദ്ദേഹത്തിന്റെ മകൾ ഉമ, മകളുടെ ഭർത്താവ് കൃഷ്ണകുമാർ, പേരക്കുട്ടി എന്നിവരുടെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിലാണ് പ്രൗഢഗംഭീരമായ ബിരുദദാന ചടങ്ങ് നടന്നത്.കേരള സർവകലാശാലാ സെനറ്റിന്റെ തീരുമാനപ്രകാരമാണ് 2026 ഒക്ടോബർ 26-ന് ഈ ആദരം നൽകിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top