Kottayam

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുവയറൂട്ടാം എന്ന പേരിൽ പൊതിച്ചോറ് വിതരണ പദ്ധതി ആരംഭിച്ചു

 

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുവയറൂട്ടാം എന്ന പേരിൽ പൊതിച്ചോറ് വിതരണ പദ്ധതി ആരംഭിച്ചു. സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ സമാഹരിച്ച പൊതിച്ചോറുകൾ കരുണ അഭയകേന്ദ്രത്തിലെ കുടുംബാംഗങ്ങൾക്ക് വിതരണം ചെയ്തു.

സ്കൂൾ ഹെഡ്മിസ്ട്രസ് എം പി ലീന പൊതിച്ചോറുകൾ കൈമാറിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കരുണ അഭയ കേന്ദ്രത്തിന്റെ പ്രതിനിധി യൂസഫ് പി എ പൊതിച്ചോറുകൾ ഏറ്റുവാങ്ങി. എല്ലാ വ്യാഴാഴ്ചകളിലും എസ് പി സി കേഡറ്റുകൾ വീടുകളിൽ നിന്നും കൊണ്ടുവരുന്ന പൊതിച്ചോറുകൾ ശേഖരിച്ച് വിതരണം ചെയ്യും.

കമ്മ്യൂണിറ്റി പോലീസ് ഓഫീസർ റമീസ് പി എസ്, അധ്യാപകരായ മാഹിൻ സി എച്ച്, അൻസാർ അലി എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി.

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുവയറൂട്ടാം എന്ന പേരിൽ പൊതിച്ചോറ് വിതരണ പദ്ധതി കരുണ അഭയകേന്ദ്രത്തിലെ കുടുംബാംഗങ്ങൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് എം പി ലീന പൊതിച്ചോറുകൾ കൈമാറിക്കൊണ്ട് പദ്ധതി ഉദ്‌ഘാടനം ചെയ്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top