പാലാ: മാരാർജി ഭവനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പാലായിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും സമ്മേളനവും ശക്തമായ പ്രതിഷേധത്തിന്റെ ശബ്ദമായി. ആക്രമണ രാഷ്ട്രീയത്തിനെതിരെ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ നഗരവീഥികളിൽ അണിനിരന്നു.
“അക്രമം കൊണ്ട് ബിജെപിയുടെ ശബ്ദം അടക്കാനാകില്ല; ഓരോ ആക്രമണവും പ്രതിഷേധത്തിന്റെ ശബ്ദം കൂടുതൽ ശക്തമാക്കും” എന്ന സന്ദേശമാണ് പ്രതിഷേധത്തിലൂടെ ബിജെപി ഉയർത്തിയത്.

പ്രകടനത്തിന് ജില്ലാ ജനറൽ സെക്രട്ടറി എൻ. കെ. ശശികുമാർ, മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷ്, സംസ്ഥാന കമ്മിറ്റി അംഗം സെബി പറമുണ്ട, സംസ്ഥാന സമിതി അംഗം രഞ്ജിത്ത് ജി മീനാഭവൻ,മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ പി. ആർ., ജില്ലാ വൈസ് പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മഞ്ചേരിൽ, സംസ്ഥാന സമതിഅംഗം അജി കെ. എസ്., മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സണ്ണി മാത്യു കുറിച്ചിയിൽ, കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സെബി പറമുണ്ട ഉദ്ഘാടനം ചെയ്തു. ജനാധിപത്യപരമായ രാഷ്ട്രീയ പ്രവർത്തനങ്ങളെ ആക്രമണത്തിലൂടെ തടയാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു.
കല്ലെറിഞ്ഞാൽ ശബ്ദം നിശ്ശബ്ദമാകില്ല; പ്രതിഷേധം കൂടുതൽ ഉച്ചത്തിലാകും.മാരാർജി ഭവനു നേരെയുണ്ടായ ആക്രമണത്തിനെതിരെ പാലായിൽ ഉയർന്ന പ്രതിഷേധം, ആക്രമണ രാഷ്ട്രീയത്തിനെതിരായ ശക്തമായ രാഷ്ട്രീയ സന്ദേശമായി മാറി.
