രാമപുരം വെള്ളിലാപ്പള്ളി ഭാഗത്ത് മാസങ്ങളായി സമാന്തര ബാർ നടത്തിവന്ന ഓട്ടോ ഡ്രൈവറെ പാലാ എക്സൈസ് റെയിഞ്ച് പാർട്ടി അറസ്റ്റ് ചെയ്തു.മീനച്ചിൽ താലൂക്കിൽ രാമപുരം ഭാഗത്ത് മാടവന വീട്ടിൽ എം എ ജെയിംസിന്റെ മകൻ സിബി ജെയിംസ് (53/2026 ) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പ്രിവൻറ്റീവ് ഓഫീസർ രതീഷ് കുമാർ പി-യുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാമപുരം,

വെള്ളിലാപ്പള്ളി പ്രദേശങ്ങളിൽ ഇരു ചക്ര വാഹനത്തിലും ഓട്ടോറിക്ഷയിലുമായി കറങ്ങി നടന്ന് മദ്യ വില്പന നടത്തിവരികയായിരുന്ന സിബി ജെയിംസ് എന്നയാളെ 8.5 ലിറ്റർ ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം, KL67A8966 സ്കൂട്ടർ, മദ്യം വിറ്റ വകയിലെ 1800 രൂപ എന്നിവയുമായി പിടിയിലായത്.

നാളുകളായി സിബി ജെയിംസ് മദ്യ വില്പന നടത്തി വന്നിരുന്നതായും ആവശ്യക്കാർക്ക് ഏത് സമയത്തും മദ്യം നൽകിയിരുന്നതായും വിദേശ മദ്യശാലകളും ബാറുകളും അടഞ്ഞു കിടക്കുന്ന ഡ്രൈ ഡേ ദിനങ്ങളിൽ വൻതോതിൽ മദ്യ വില്പന നടത്തിയിരുന്നതായും എക്സൈസ് അറിയിച്ചു.
പരിശോധനയിൽ പ്രിവെന്റീവ് ഓഫീസർ രതീഷ്കുമാർ പി യുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ ധനുരാജ് പി സി, അച്ചു ജോസഫ്, അക്ഷയ്കുമാർ എം വനിത സിവിൽ എക്സൈസ് ഓഫീസർ ആര്യമോൾ എസ് എന്നിവർ പങ്കെടുത്തു.
