
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ് കോളേജ് സംഘടിപ്പിക്കുന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന് നാളെ കഴിഞ്ഞു തുടക്കമാകും. പുരുഷ വിഭാഗം വോളിബോൾ മത്സരങ്ങൾ രണ്ടാം തിയതി ഉച്ച കഴിഞ്ഞ് 2 ന് എംജി യൂണിവേഴ്സിറ്റി രജിസ്റ്റാർ പ്രൊഫ. ഡോ ബിനു ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്യും, മുൻ ഇൻറർനാഷണൽ വോളിബോൾ താരം കിഷോർ കുമാർ മുഖ്യാതിഥി ആയിരിക്കും,

വനിതാ വിഭാഗം മത്സരങ്ങൾ പാലാ മുൻസിപ്പൽ ചെയർപേഴ്സൺ മായ രാഹുൽ ഉദ്ഘാടനം ചെയ്യും . ചടങ്ങിൽ കോളേജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ അധ്യക്ഷത വഹിക്കും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർലി തുടങ്ങിയവർ സംസാരിക്കും. മത്സരങ്ങൾ സെപ്റ്റംബർ അഞ്ചിന് സമാപിക്കും . സമാപന സമ്മേളനം ഗവൺമെൻറ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും, പൂഞ്ഞാർ എംഎൽഎ സജി ജോസഫ് , പാലാ എംഎൽഎ മാണി സി കാപ്പൻ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ: വിപി നാസർ തുടങ്ങി നിരവധി പ്രമുഖർ വിശിഷ്ടാതിഥികളാവും.
ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട , സെന്റ് ജോസഫ് കോളേജ് ദേവഗിരി കോഴിക്കോട്, എസ്എൻജി കോളേജ് ചേളന്നൂർ കോഴിക്കോട്, ഡിസ്റ്റ് കോളേജ് അങ്കമാലി, സെന്റ് തോമസ് കോളേജ് പാലാ , സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം, ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് മാള, എസ് എച്ച് കോളേജ് തേവര , സിഎംഎസ് കോളേജ് കോട്ടയം എന്നീ ടീമുകൾക്കൊപ്പം സെന്റ് ജോർജ് കോളജിലെ ഏ, ബി ടീമുകളും മാറ്റുരക്കും വനിതാ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംഷൻ കോളേജ്, പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജ് പാലാ അൽഫോൻസാ കോളേജ് എന്നീ ടീമുകൾ പങ്കെടുക്കും.
ഈരാറ്റുപേട്ട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫാദർ ബിജു കുന്നയ്ക്കാട്ട് ;കായികക് വിഭാഗം മേധാവി വിയാനി ചാർളി ;പ്രിൻസിപ്പാൾ ഡോ :പ്രൊ :സിബി ജോസഫ് എന്നിവർ പങ്കെടുത്തു.