Kottayam

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ യാത്രക്കാരിൽ നിന്ന് സ്വന്തം ക്യു.ആർ. കോഡ് വഴി പണം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ

 

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ യാത്രക്കാരിൽ നിന്ന് സ്വന്തം ക്യു.ആർ. കോഡ് വഴി പണം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ മധ്യപ്രദേശ് സ്വദേശി നവീൻ സിംഗ് ബധോരിയയാണ് പിടിയിലായത്.

 

ടോൾ കമ്പനി മാനേജരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ, ജീവനക്കാർ കമ്പനിയുടെ അക്കൗണ്ടിന് പകരം സ്വന്തം നിലയിലുള്ള ക്യു.ആർ. കോഡ് സ്കാനർ യാത്രക്കാർക്ക് കാണിച്ചു കൊടുക്കുകയായിരുന്നു പതിവ്. ഇതിലൂടെ ലഭിക്കുന്ന പണം കമ്പനിയുടെ അക്കൗണ്ടിലേക്ക് പോകാതെ പ്രതികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരുന്നത്. ഒരുമാസത്തിനിടെ ഇത്തരത്തിൽ ഏഴ് ലക്ഷം രൂപയാണ് സംഘം തട്ടിയത്.

 

ടോൾ പ്ലാസയിലെ മാനേജർ നടത്തിയ പരിശോധനയിലാണ് വലിയ തോതിലുള്ള ഈ തട്ടിപ്പ് പുറത്തുവന്നത്. തുക പ്രതികൾ പരസ്പരം വീതിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top