Kerala

ടോമിൻ ജെ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ചു :ജയിൽ മോചിതനായി

 

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയിൽ മോചിതനായി.പൂജപ്പുര സെൻട്രൽ ജയിലിൽ ആയിരുന്നു തച്ചങ്കരി. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനെ തുടർന്നാണ് തച്ചങ്കരിക്ക് പുറത്തിറങ്ങാനായത്. സെപ്റ്റംബർ 18 മുതൽ തച്ചങ്കരി ജയിലിലായിരുന്നു. രാത്രി ഒന്പത് മണിയോടെയാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.

ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി അനുവദിക്കുകയായിരുന്നു. ജസ്റ്റിസ് എ ബദറുദ്ദീനാണ് തച്ചങ്കരിയുടെ അപ്പീൽ പരിഗണിച്ച് ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ജാമ്യം അനുവദിച്ചത്.

 

കേസിലെ അപ്പീല്‍ തീര്‍പ്പാകുന്നതുവരെ കോട്ടയം വിജിലന്‍സ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണം എന്ന ഇടക്കാല ആവശ്യത്തിലാണ് ഹൈക്കോടതിയുടെ നടപടി. പിഴത്തുകയുടെ 75 ശതമാനം കെട്ടിവയ്ക്കണമെന്നും രാജ്യം വിടരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top