പാലാ കടപ്പാട്ടൂർ മഹാദേവർ ക്ഷേത്രത്തിലെ ശ്രീമഹാദേവ തപോവൻ ആഡിറ്റോറിയം ശ്രീ മനോജ് ബി നായർ (ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം)ഉദ്ഘാടനം നിർവ്വഹിച്ചു.രാവിലെയുള്ള ശുഭ മുഹൂർത്തത്തിൽ 12000 ചതുരശ്രഅടിയുള്ള ശീതികരിച്ച ഹാൾ ഉദ്ഘാടനം ചെയ്തപ്പോൾ ഉദ്ഘാടകനായ മനോജ് ബി നായർ മുൻ ഭാരവാഹികളായ സി പി ചന്ദ്രൻ നായരെയും അനുസ്മരിച്ചു .

വിവാഹ ആവശ്യങ്ങൾക്കും ആദ്ധ്യാത്മിക ആവശ്യങ്ങൾക്കും ഉപയോഗിക്കത്തക്ക വിധത്തിൽ 12000 സ്ക്വയർ അടി വിസ് തീർണത്തിലാണ് പ്രസ്തുത എ .സി ഹാൾ നിർമ്മിച്ചിരിക്കുന്നത്. തികച്ചും ശാന്തമായ ക്ഷേത്രാന്തരീക്ഷത്തിൽ മീനച്ചിലാറിന്റെ തീരത്ത് പ്രകൃതി മനോഹരമായ പശ്ചാത്തലത്തിലാണ് ഈ നിർമ്മിതി നടത്തിയിരിക്കുന്നത്. 1000 ൽ ആധികം ആളുകൾക്ക് ഒരേ സമയം ചടങ്ങുകളിൽ പങ്കെടുക്കാനുള്ള സൗകര്യങ്ങളാണ് ക്രമികരിച്ചിട്ടുള്ളത്. ആയതിനു വേണ്ട വിശാലമായ വാഹന പാർക്കിംഗ് സൗകര്യങ്ങളും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

ക്ഷേത്ര ദർശനത്തിനും, വിവാഹ ആവശ്യങ്ങൾക്കും മറ്റ് ആദ്ധ്യാത്മിക ആവശ്യങ്ങൾക്കും മറ്റുമായി വിദൂര റ്റുമായി വിദൂര സ്ഥലങ്ങളിൽ വിശ്രമിക്കുന്നതിനും നിന്നെത്തുന്നവർക്ക് സുരക്ഷിതമായി താമസിക്കുന്നതിനുമായി വിപുലമായ സൗകര്യങ്ങളോടെ നവീകരിച്ച ശ്രീ ശങ്കരാ ഗസ്റ്ഹൗസ് പ്രവർത്തിച്ചു വരുന്നു. പ്രസ്തുത ഗസ്റ്ഹൗസ് പൂർണമായും ക്ഷേത്രാന്തരീക്ഷത്തിന് ശാന്തവും പ്രകൃതി മനോഹരവുമായ യോജിച്ച രീതിയിൽ മീനച്ചിലാറിനോട് അഭിമുഖമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. എ. സി. നോൺ എ. സി വിഭാഗങ്ങളിലായി മുപ്പതോളം മുറികൾ നിലവിൽ ഗസ്റ്ഹൗസിൽ ലഭ്യമാണ്. പ്രസ്തുത.

ആദ്ധ്യാത്മിക മന്ദിരത്തിന്റെ ഉൽഘാടനത്തിനോട് അനുബന്ധിച്ച് രാവിലെ 9.30 ന് രാമപുരം പദ്മനാഭമാരാർ സ്മാരക ക്ഷേത്ര വാദ്യകലാ കേന്ദ്രം അവതരിപ്പിക്കുന്ന പഞ്ചവാദ്യം ഉണ്ടായിരുന്നു . 11.15 മുതൽ വാസുദേവം ഭജൻസിന്റെ” നാഥാലയം ” എന്ന ഗാനാഞ്ജലിയും ഉണ്ടായിരുന്നു.
നഗരസഭാ ചെയർപേഴ്സൺ മായ രാഹുൽ ;കടപ്പാട്ടൂർ ദേവസ്വം സെക്രട്ടറി സതീഷ് കല്ലകുളം.കെ ഒ വിജയകുമാർ ;റൂബി ജോസ് (മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് )മുൻസിപ്പൽ കൗൺസിലർമാരായ ദിയ പുളിക്കക്കണ്ടം ;രജിത പ്രകാശ് ;ഗോപിക വാർഡ് മെമ്പർ ;ഹരിദാസ് അടമതറ ;സിജു സി എസ് ;കെ ആർ ബാബു ;സുരേഷ് ഇട്ടിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.