Kerala

കർഷകനെ പ്രതി ആക്കിയിരിക്കുന്നത് അനീതി: സജി മഞ്ഞക്കടമ്പിൽ

 

പാലാ: കണ്ണൂർ മാലൂരിൽ ആരോവെച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി ചത്തതിന്റെ പേരിൽ കർഷകനെ പ്രതിയാക്കി കേസ് എടുക്കാനുള്ള വനം വകുപ്പ് തീരുമാനം അനീതിയാണെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

ക്ഷുദ്രജീവിയായി പ്രഖ്യാപിക്കപ്പെട്ട കാട്ടുപന്നയുടെ ശല്യം ഒഴിവാക്കാൻ വച്ച കെണിയിൽ പുലി കുടുങ്ങി ചത്തതിന്റെ പേരിൽ കർഷകനെ തിരെ കേസെടുത്തിരിക്കുന്നത് പിൻവലിക്കണമെന്നും, വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങി മനുഷ്യജീവനും, കൃഷിക്കും ഭിഷണി ഉണ്ടാക്കതെ തടയാൻ ഉത്തരവാദിത്വമുള്ള ഫോറസ്റ്റ് ഉദ്യേഗസ്ഥർ കാഴ്ച്ചക്കാരായി ഇരിക്കുക ആണെന്നും, യാഥാർത്തത്തിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെയാണ് പ്രതിയാക്കേണ്ടതെന്നും സജി അഭിപ്രായപ്പെട്ടു.

കെണിയിൽ വീണു ചത്ത പുലി മനുഷ്യരെ കൊന്നായിരുന്നുവെങ്കിൽ ആരാണ് ഉത്തരവാദി ആകുമായിരുന്നു എന്നുകൂടി ഫോറസ്റ്റ് വകുപ്പ് വ്യക്തമാക്കണമെന്നും സജി ആവശ്യപ്പെട്ടു .

കർഷകർക്കെതിരെ എടുത്തിരിക്കുന്ന കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി എന്നും സജി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top