Kerala

 ടാറ്റ മോട്ടോഴ്സ് നല്‍കിയ പുത്തന്‍ ബസുകള്‍ കുരിശായി മാറി ;ടാറ്റായുടെ ഷോറൂമിന്‌ മുമ്പിൽ കുരിശിലേന്തി സമരവുമായി ഉടമ രംഗത്ത്

ആലുവ :ആലുവ-പറവൂര്‍ റൂട്ടില്‍ ആലങ്ങാടിന് സമീപമുള്ള പോപ്പുലര്‍ മോട്ടോഴ്സ് ടാറ്റ ഷോറൂമിന് മുന്നില്‍ രണ്ട് പുതിയ ബസുകള്‍ നിര്‍ത്തിയിട്ടാണ് അദ്ദേഹം സമരം നടത്തുന്നത്.

‘ഒരുപാട് നാളായി ഞാന്‍ ഇതിന്റെ മുമ്പില്‍ കിടന്ന് സമരം ചെയ്യണു, ഏകദേശം 75 ദിവസത്തോളമായി’ എന്ന് ജോമി ദേവസ്സി വൈകാരികമായി പറയുന്നു. ടാറ്റയുടെ ഭാഗത്തു നിന്ന് യാതൊരുവിധ നടപടിയും എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് കുരിശുമേറി ത്യാഗപൂര്‍ണ്ണമായ ഒരു സമരം ചെയ്യാന്‍ നിര്‍ബന്ധിതനായതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ടാറ്റയില്‍ നിന്ന് വാഹനം വാങ്ങിയതുമുതല്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി താന്‍ വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. വണ്ടി നിരത്തിലിറക്കി സര്‍വീസ് നടത്താന്‍ പറ്റാത്ത അവസ്ഥയിലായതിനെ തുടര്‍ന്ന് ഷോറൂമില്‍ കൊണ്ടുവന്നിട്ടിട്ടും പ്രശ്‌നം പരിഹരിച്ചു നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല എന്ന് അദ്ദേഹം ആരോപിക്കുന്നു. നീതി നിഷേധിക്കപ്പെടുന്ന ഈ സാഹചര്യത്തില്‍ എല്ലാവരുടെയും പിന്തുണ വേണമെന്ന് അദ്ദേഹം വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്.

പ്രതിഷേധം തുടരുന്നതിനിടയില്‍ ബസുകള്‍ക്ക് വലിയ രീതിയിലുള്ള നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഗ്ലാസുകള്‍ തല്ലിപ്പൊട്ടിച്ച നിലയിലാണ്. ഇത് ഇവിടുത്തെ ജീവനക്കാര്‍ തന്നെ തല്ലിപ്പൊട്ടിച്ചതാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ബസ് ഉടമ വ്യക്തമാക്കുന്നു.

കൂടാതെ ബസുകളുടെ ടയറുകളിലെ കാറ്റഴിച്ചുവിട്ട നിലയിലുമാണ് കാണപ്പെടുന്നത്. ടാറ്റയുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉടമ സമരം തുടരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top