ഇടുക്കിയിലെ പ്രധാന അണക്കെട്ടുകളിലൊന്നായ മലങ്കര ഡാമിന്‍റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും നിറഞ്ഞതായി കണ്ടെത്തൽ. കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഗുരുതരമായ ഈ വിവരം പുറത്തുവന്നത്.

എക്കലും മണ്ണും അടിഞ്ഞുകൂടി സംഭരണ ശേഷിയെ ബാധിക്കുന്നതിനാലാണ് ചെറിയ മഴ പെയ്താൽ പോലും ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിക്കേണ്ടി വരുന്നത്. ഡാമിന്‍റെ സംഭരണ ശേഷി മൂന്നു വർഷം കൊണ്ട് വീണ്ടെടുക്കാനുളള പ്രവർത്തനങ്ങൾക്ക് തുടക്കമായെന്ന് ജലവിഭവ വകുപ്പ് അധികൃതർ അറിയിച്ചു.

മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ മലങ്കര ജലാശത്തിന്‍റെ 42 മീറ്ററാണ് പരമാവധി സംഭരണ ശേഷി.എന്നാൽ ചെളിയാടിഞ്ഞ് ഡാം നിറയുന്നത് കടുത്ത പരിസ്ഥിതി പ്രശ്നങ്ങളാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നതു .