പുതുപ്പള്ളി :പാമ്പാടി :ചാണ്ടി ഉമ്മൻ എം എൽ എ ഇടപെട്ടു :അനീഷ് മോഹനൻ (43)മൃതദേഹം നാളെ പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോരുന്നതിനുള്ളക്രമീകരണങ്ങൾ നോർക്ക ചെയ്തു വരുന്നു.സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായവരിൽ കോട്ടയം കൊച്ചുമറ്റം കൂരോത്തുപറമ്പിൽ ( പാമ്പാടി ഗ്രാമ പഞ്ചായത്ത് വാർഡ് 21) നാഷണൽ ഹൈഡ്രോ പവർ കോർപറേഷനിലെ (എൻഎച്ച്പിസി) സീനിയർ മാനേജരു മായ ജിയോളജിസ്റ്റ് അനീഷ് മോഹൻ്റെ മൃതദേഹം ഇന്നലെ(22/07/27) രാത്രി 11.30ന് കണ്ടെത്തി.

മൃതദേഹം ഇപ്പോൾ (23/07/26- 5 പി എം)മണിപ്പാൽ ആശുപത്രിയിൽ ഉണ്ട്.72 മണിക്കൂറോളം വെള്ളത്തിൽ കിടന്നിരുന്നതിനാൽ ആശുപത്രി അധികൃതരുടെ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നപ്രകാരമേ മൃതദേഹം നാട്ടിൽ കൊണ്ടുവരാനാകു. മുഖ്യമന്ത്രിയുടെ ഓഫീസുമായി എം എൽ എ അഡ്വ. ചാണ്ടി ഉമ്മൻ നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. ഭവനത്തിലും എത്തിയിരുന്നു. ഡൽഹിയിലുള്ള എം പി അഡ്വ. കെ ഫ്രാൻസിസ് ജോർജ് സിക്കിമിലുള്ളവരുമായും സർക്കാർ തലത്തിലും ബന്ധപ്പെട്ടു വരുന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് സിക്കിമിൽ ഉള്ളവരും നാട്ടിൽ ഉള്ള കുടുംബാം ഗങ്ങളും, എം എൽ എ, എം പി, മുഖ്യ മന്ത്രി എന്നിവരുമായി ബന്ധപ്പെട്ടു വരുന്നു.16 വർഷമായി എൻഎച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ്. പാമ്പാടി കൊച്ചുമറ്റം കൂരോത്ത് പറമ്പിൽ കുടുംബാംഗമാണ്

അപകടവിവരം അറിഞ്ഞ് അനീഷിന്റെസഹോദരൻ ബിനീഷ് മോഹൻ, ഭാര്യ സംഗീത സദാനന്ദൻ, ഭാര്യാ സഹോദരൻസനൽ,ബിനീഷിന്റെ സുഹൃത്ത് സാബി ബേബി എന്നിവർ സിക്കിമിലുണ്ട്. ശാസ്ത്രലേഖകനും വ്ലോഗറുമായ അനീഷ് 2001-04ൽ കോട്ടയം നാട്ടകം ഗവ കോളേജിൽ നിന്ന് ബി എസ് സി ജിയോളജി പഠനം പൂർത്തിയാക്കി. 2011ൽ ഹരിയാനയിലെ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട്, എൻഎച്ച്പിസിയിൽ ജോലിനേടി. 2026 മുതൽ സിക്കിമിൽ സീനിയർ മാനേജറായി സേവനമനുഷ്ഠിച്ചുവരികയാണ്.
അച്ഛൻ മോഹനൻ പി കെ തോട്ടക്കാട് ഗവ. ഹൈ സ്കൂൾ അധ്യാപകനായിരുന്നു. അമ്മ അമ്മിണിക്കുട്ടി, മകൻ അർണവ് തൃപ്പൂണിത്തുറ ഭാവൻസ് സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി. മകൾ കാർത്ത്യായനി 8 മാസം. ഫെബ്രുവരി യിൽ കാർത്യാ യനിയുടെ 28 കെട്ടിനാണ് അനീഷ് അവസാനമായി നാട്ടിൽ വന്നത്. ഓണത്തിന് ഇനിയും വരുമെന്ന് പറഞ്ഞാണ് പോയത്. ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസ് ഉള്ള അമ്മയുടെ വിവരം അറിയുവാൻ അനീഷ് എന്നും വൈകുന്നേരം വിളിക്കുമായിരുന്നു. കിട്ടാത്ത പക്ഷം രാവിലെ വിളിക്കുമായിരുന്നു.