പാലാ :ഒടുവിൽ അത് വന്നു .നിർണ്ണായകമായ പാലാ നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ചകളിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ വിട്ട് നിൽക്കണമെന്ന് ഡി സി പ്രസിഡണ്ട് നാട്ടകം സുരേഷിന്റെ വിപ്പ്.കോൺഗ്രസ് അംഗങ്ങൾ വിട്ട് നിന്നാൽ അവിശ്വാസം പരാജയപ്പെടും .പ്രതിപക്ഷത്തിന് 12 വോട്ട് മാത്രമേ ലഭിക്കൂ .14 വോട്ട് ലഭിച്ചാലേ അവിശ്വാസം പാസ്സാവു.

കോൺഗ്രസിന് 6 അംഗങ്ങളും ,ജോസഫ് ഗ്രൂപ്പിനും ;സ്വതന്ത്ര മുന്നണിക്കും മൂന്ന് അംഗങ്ങൾ വീതവും മാണി സി കാപ്പന്റെ കെ ഡി പി ക്കു ഒരംഗവും;സ്വതന്ത്രയായ മായാ രാഹുലും ചേർന്ന് ആകെ 14 അംഗങ്ങളാണ് യു ഡി എഫിന് ഉള്ളത് .പ്രതിപക്ഷത്ത് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് 10 അംഗങ്ങളും ;സിപിഎം നു 2 അംഗങ്ങളും ചേർത്ത് 12 പേരാണ് പ്രതിപക്ഷത്ത് ഉള്ളത് .

കോൺഗ്രസിലെ നാല് കൗൺസിലർമാർ ചെയർപേഴ്സണിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു .തുടർച്ചയായി കോൺഗ്രസുകാരെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഇങ്ങനെയൊരു തീരുമാനം കോൺഗ്രസ് കൗൺസിലർമാർ കൈക്കൊണ്ടത് .കോൺഗ്രസ് അംഗം ബിജു മാത്യൂസിനെ മർദ്ദിച്ച സംഭവത്തിൽ ബിജു മാത്യൂസ് അല്ലാതെ വേറെ ഒരു കൗൺസിലർ എങ്കിലും പറഞ്ഞാൽ തങ്ങൾ മൂന്നു പേരും കൗൺസിലർ സ്ഥാനങ്ങൾ വരെ രാജി വയ്ക്കാമെന്നു സ്വതന്ത്ര മുന്നണി പറഞ്ഞിരുന്നെങ്കിലും അതിൽ നിന്നും പിന്നോക്കം പോവുകയായിരുന്നു .”
സംഗതികൾ ഇത്രത്തോളമായ നിലയിൽ കോൺഗ്രസിലെ 6 കൗൺസിലർമാരുടെ തീരുമാനങ്ങൾക്കായി നിരീക്ഷർ ഉറ്റു നോക്കുകയാണ് .സ്വതന്ത്ര മായാ രാഹുൽ തന്റെ അഭിപ്രായത്തിൽ തന്നെ ഉറച്ചു നിൽക്കുമെന്ന് വേണം കരുതാൻ .അത് സ്വതന്ത്ര മുന്നണിക്ക് എതിരാണ് താനും.കോൺഗ്രസിലെ തന്നെ റിയ ചീരംകുഴി ;സെബാസ്ററ്യൻ പനയ്ക്കൽ എന്നിവർ സ്വതന്ത്ര സഖ്യവുമായി ചേർന്ന് പോകണമെന്ന ആഗ്രഹക്കാരാണ് .നാളെ 11 മണി വരെ ഉദ്വെഗം വളരുകയാണ് .പക്ഷെ ഒരു കാര്യം വ്യക്തമാണ് അവിശ്വാസം പരാജയപ്പെട്ടാൽ അടുത്ത അവിശ്വാസത്തിന് അടുത്ത 6 മാസം കൂടി കാത്തിരിക്കേണ്ടതായി വരും .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ