Kerala

പാലാ മുനിസിപ്പാലിറ്റിയിലെ ജനങ്ങൾക്ക് കൗൺസിലർമാരിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ട് പോയ സാഹചര്യത്തിൽ കൗൺസിലർമാർ ഒന്നടങ്കം രാജിവെച്ച് ജനവിധി തേടണമെന്ന് ബി ജെ പി

പാലാ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പോലുള്ള ആയിരക്കണക്കിന് യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന പൊതുസ്ഥലത്ത് ഡി.വൈ.എഫ്.ഐ.യുടെ ജില്ലാ സമ്മേളനം നടത്താൻ മുനിസിപ്പൽ കൗൺസിൽ അനുമതി നൽകിയ നടപടി അത്യന്തം പ്രതിഷേധാർഹമാണ്.
പൊതുജനങ്ങളുടെ യാത്രാസൗകര്യവും ദൈനംദിന ജീവിതവും തടസ്സപ്പെടുത്തി രാഷ്ട്രീയ പരിപാടികൾ നടത്താൻ പൊതുസ്ഥലങ്ങൾ വിട്ടുകൊടുക്കുന്നത് ജനങ്ങളോടുള്ള കടുത്ത അനീതിയാണ്. ബസ് സ്റ്റാൻഡ് എന്നത് രാഷ്ട്രീയ പാർട്ടികളുടെ സമ്മേളന വേദിയല്ല; ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച പൊതുസൗകര്യമാണ്. അത് ജനങ്ങൾക്ക് തന്നെയാണ് ആദ്യം ഉപയോഗിക്കാനുള്ള അവകാശം.

ഒരു രാഷ്ട്രീയ സംഘടനയുടെ പരിപാടിക്കായി ബസ് സർവീസുകൾ തടസ്സപ്പെടുകയും യാത്രക്കാർ ദുരിതമനുഭവിക്കുകയും വ്യാപാര സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യം ഒരു ജനകീയ ഭരണസമിതി ഒരിക്കലും സൃഷ്ടിക്കരുത്.പൊതുജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട മുനിസിപ്പൽ കൗൺസിൽ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് പുനഃപരിശോധിക്കണം. സമ്മേളനങ്ങൾക്കും പൊതുപരിപാടികൾക്കും അനുയോജ്യമായ മറ്റ് വേദികൾ ലഭ്യമായിരിക്കെ ബസ് സ്റ്റാൻഡ് തന്നെ തിരഞ്ഞെടുക്കുകയും അതിന് അനുമതി നൽകുകയും ചെയ്തത് അംഗീകരിക്കാനാവില്ല.

അതിനാൽ, പാലാ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനം നടത്താൻ നൽകിയ അനുമതി ഉടൻ പിൻവലിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത മറ്റൊരു വേദിയിലേക്ക് പരിപാടി മാറ്റാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു.

“പൊതുസ്ഥലങ്ങൾ പൊതുജനങ്ങൾക്കുള്ളതാണ്; രാഷ്ട്രീയ പാർട്ടികളുടെ സ്വകാര്യ /വേദികളല്ലഎന്നും ഇതിൽ B J P മുനിസിപ്പൽ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നും പാലാ മുനിസിപ്പാലിറ്റിയിൽ ഭരണ സ്തംഭനം നേരിടുകയും മുനിസിപ്പാലിറ്റിയിലെ ജനങ്ങൾക്ക് കൗൺസിലർമാരിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ട് പോയ സാഹചര്യത്തിൽ കൗൺസിലർമാർ ഒന്നടങ്കം രാജിവെച്ച് ജനവിധി തേടണമെന്നും മുനിസിപ്പൽ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പാലാ മണ്ഡലം പ്രസിഡന്റജി അനീഷ് പറഞ്ഞു.

പാലാ മുനിസിപ്പാലിറ്റിയിലെ ജനകീയ വിഷയങ്ങൾ പഠിയ്ക്കുന്ന തിന് പ്രസിഡന്റിന്റെ നേതൃത്തത്തിൽ 15 അംഗ സമതിയും രൂപീകരിച്ചു.മുനിസിപ്പൽ കമ്മറ്റി യോഗത്തിൽ പ്രസിഡന്റ് സണ്ണി മാത്യു അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽമണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരി, മുനിസിപ്പൽ കമ്മറ്റി , ജനറൽ സെക്രട്ടറി സുനിൽ പഴവീട്, സുനീഷ്, ജിജോ മൂഴയിൽ,അനന്തകൃഷ്ണൻ, ബിമൽ, ബിനു എം ആർ, അജിത്ത് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top