Kottayam

അഡ്വ. ജോൺസി നോബിളിന്റെ ഓർമ്മ ദിനം ആചരിക്കാൻ അവർ ഒത്ത് കൂടി

പാലായിലെ സാമൂഹ്യ, സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിദ്ധ്യവും, റെസിഡൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായിരുന്ന പ്രമുഖ അഭിഭാഷകൻ ജോൺസി നോബിളിന്റെ 2-ാം ചരമവാർഷിക ദിനം ഫ്രണ്ട്സ് പാലായുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

ആകർഷകമായ വ്യക്തിത്വത്തിന്റെ ഉടമയായ ജോൺസിയെക്കുറിച്ച് എല്ലാവര്ക്കും നല്ലതു മാത്രമേ പറയുവാനുണ്ടായിരുന്നുള്ളൂ.പ്രസിഡന്റ് സുനിൽ മേക്കല്ലൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. സണ്ണിഡേവിഡ്;ബിനോ 0.J;സജീവ് കൂനാനിയിൽ;ജോബിഷ് തേനാടികുളം;ജോഷി മാവേലിൽ
ഹരികൃഷ്ണൻ മേവട;ബിജു കൊടൂർ;ഹരികൃഷ്ണ കൈമൾ;ജോസ് 0J;ടോമി താണോലിൽ;രാജേഷ്കൈമൾ എന്നിവർസംസാരിച്ചു

രാവിലെ പാലാ മരിയാ സദനത്തിലെ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണംസിറിൽ ജോസ് കുന്നത്തറയുടെ നേതൃത്വത്തിൽ നൽകി.അഡ്വ ജോൺസി നോബിളിന്റെ പാവന സ്മരണ നിലനിർത്താൻ കൂടുതൽ കർമ്മ പരിപാടികൾ രൂപം കൊടുക്കാനും സമ്മേളനം തീരുമാനിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top