Kerala

തൊഴിൽ രഹിതരായ ചെറുപ്പക്കാരെ വലയിൽ വീഴ്ത്തി സൗജന്യമായി വിസ എടുത്തു നൽകി ചിപ്സ് ആണെന്ന വ്യാജേന കഞ്ചാവ് വിദേശത്തേക്ക് കടത്തുന്ന സംഘത്തിൻെറ തലവൻ പിടിയിൽ

 

ഓപ്പറേഷൻ തൂഫാൻെറ ഭാഗമായി ഇടുക്കി ക്രൈം ബ്രാഞ്ച് നടത്തിയ അന്വോഷണത്തിൻെറ ഭാഗമായി തൊഴിൽ രഹിതരായ ചെറുപ്പക്കാരെ വലയിൽ വീഴ്ത്തി സൗജന്യമായി വിസ എടുത്തു നൽകി ചിപ്സ് ആണെന്ന വ്യാജേന കഞ്ചാവ് വിദേശത്തേക്ക് കടത്തുന്ന സംഘത്തിൻെറ തലവനായ കണ്ണൂർ ജില്ലയിൽ, മാടായി വില്ലേജ്, മാടായി അതിർത്തി ദേശത്ത്,കാവിലെ പറമ്പത്ത് വീട്ടിൽ, മുസ്തഫ മകൻ,31 വയസുള്ള റഷീദ് കെ.പി യെ ഇടുക്കി ക്രൈം ബ്രാഞ്ച് അറസ്‌ററ് ചെയ്തു. ഇടുക്കി ക്രൈം ബ്രാഞ്ച് SP .പി.സി ഹരിദാസൻെറ നിർദ്ദേശ പ്രകാരം ഡിറ്റക്ടീവ് ഇൻസ്പെക്ടർ സാംസൺ ഇ.എസ്.അസി.സബ് ഇൻസ്പെക്ടർ ബൈജു കെ.പി,സിവിൽ പോലീസ് ഓഫീസർമാരായ ബിൻസിൽ റഷീദ്.ഫ്രാൻസീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ണൂർ ജില്ലയിൽ നിന്ന് അറസ്ററ് ചെയ്തത്.

പ്രതിയും കൂട്ടാളികളും ചേർന്ന് 2018 ലാണ് ശാന്തമ്പാറ സ്വദേശിയായ അഖിൽ എന്ന യുവാവിനെ സൗജന്യമായി ഗൾഫിൽ കൊണ്ടു പോകാമെന്ന് പറഞ്ഞ് കോഴിക്കോട് വിളിച്ചു വരുത്തി വിസ നൽകിയ ശേഷം റഷീദ് നിർദ്ദേശിച്ച പ്രകാരം മറ്റു പ്രതികൾ കഞ്ചാവ് അടങ്ങിയ പൊതി അഖിലിന് ചിപ്സ് ആണെന്ന വ്യാജേന വിമാനത്താവളത്തിൽ വെച്ച് നൽകുകയും ദുബായിൽ എത്തിയ അഖിലിനെ വിമാനതാവളത്തിൽ വച്ച് കസ്‌ററംസ് പിടി കൂടുകയും ആണ് ഉണ്ടായത്.അറസ്‌ററ് ചെയ്ത റഷീദ് ഈ വിമാനത്തിൽ അഖിലിൻെറ അടുത്ത് തന്നെ ഒരു അപരിചിതൻ എന്ന രീതിയിൽ ടിക്കറ്റ് എടുത്ത് സഞ്ചരിക്കുകയും കഞ്ചാവ് പിടി കൂടിയ സമയം രക്ഷപെടുകയും ആണ് ഉണ്ടായത്.

ഈ കേസിലേക്ക് 10 വർഷം തടവ് ശിക്ഷ കിട്ടിയ അഖിൽ 5 വർഷം പൂർത്തിയായപ്പോൾ ശിക്ഷാ ഇളവ് കിട്ടി നാട്ടിൽ എത്തി . പ്രതികളുടെ പ്രവർത്തന രീതികളെ പറ്റി വിവരം കിട്ടിയ ക്രൈം ബ്രാഞ്ച് നടത്തിയ വിശദമായ അന്വോഷണത്തിലാണ് റഷീദിനെ പറ്റി സൂചന കിട്ടിയത്.അന്ന് അറസ്ററിലായ റഷീദ് ജാമ്യം കിട്ടിയ ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു.ഈ കേസ് കൂടാതെ കോട്ടയം,മലപ്പുറം ജില്ലകളിലും റഷീദ് സമാനമായ കേസുകളിലും ഇയാൾ പ്രതിയാണ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മയക്ക് മരുന്നുകൾ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top