ഈരാറ്റുപേട്ടയിൽ തൂഫാൻ ആഞ്ഞു വീശിയപ്പോൾ നിരവധി പെട്ടിക്കടകൾക്ക് നാശനഷ്ടം ഉണ്ടായി .പോലീസിന്റെയും ,എക്സൈസിന്റെയും ;മുൻസിപ്പാലിറ്റിയുടെയും നേതൃത്വത്തിലാണ് തൂഫാൻ ആഞ്ഞു വീശിയത് .

അന്യ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടിയുള്ള ലഹരി കേന്ദ്രങ്ങൾ തൂഫാനിൽ തകർന്നു വീണു.കൂണ് പോലെ മുളച്ച പെട്ടിക്കടകളിൽ കൂടുതലും രാസലഹരി വിൽപ്പനയാണ് നടന്നിരുന്നത് .ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയും ;പോലീസും ;എക്സൈസിനും രാസലഹരി കച്ചവടത്തെ കുറിച്ച് വിവരം നേരത്തെ ലഭിച്ചിരുന്നു . കൂടുതൽ നിരീക്ഷണം നടത്തിയതിനു ശേഷമായിരുന്നു തൂഫാൻ ആഞ്ഞു വീശിയത്.
നഗരസഭ ഹെൽത്ത് വിഭാഗവും പോലീസും എക്‌സൈസും ചേർന്നാണ്പരിശോധന നടത്തിയത്. വരുന്ന ദിവസങ്ങളിൽ പരിശോധന കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ ടി രാജൻ അറിയിച്ചു.തൂഫാൻ ഈരാറ്റുപേട്ടയിലെ പരിസരത്തും ആഞ്ഞു വീശുമെന്ന് അറിയാവുന്ന ഉദ്യോഗസ്ഥന്മാർ അത് രഹസ്യമായി സൂക്ഷിച്ചു എന്നുള്ളതാണ് തൂഫാൻ വിജയത്തിന്റെ കാരണം .