Kerala

അടിയന്തരമായി ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മറ്റി വിളിക്കണം ഇല്ലെങ്കിൽ രാഷ്ടിയത്തിന് അതീതമായി ജനകീയ സമരം. പ്രതിപക്ഷ നേതാവ് ബിജു പാലപ്പടവൻ

അടിയന്തരമായി ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മറ്റി വിളിക്കണം ഇല്ലെങ്കിൽ രാഷ്ടിയത്തിന് അതീതമായി ജനകീയ സമരം. പ്രതിപക്ഷ നേതാവ് ബിജു പാലപ്പടവൻ.
ഇത് ചെറുപ്പക്കാരിയായ ദിയാ ബിനു പുളിക്കക്കണ്ടത്തിനെതിരെയുള്ള സമരമല്ല.പാ ലാ നഗരസഭ ചെയർ പേഴ്സണ് എതിരെയുള്ള സമരമാണ്.പാലാ നഗരസഭയുടെ അഭിമാനസ്തംബമാണ് പാലാ ജനറൽ അശ്രുപതി. ആയിരകണക്കിന് രോഗികളാണ് ദിനംപ്രതി അവിടെ ചികൽസ തേടിയെത്തുന്നത്.

പാലാ നഗരസഭ ഏകദ്ദേശം 4 കോടിയോളം രൂപ ഇതിൻ്റെ പ്രാധാന്യം മനസ്സിലാക്കി ഈ ആശ്രുപതിക്കായി ഓരോ വർഷവും മാറ്റി വയ്ക്കുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിലെ പല അശ്രുപത്രി സുപ്രണ്ടുമാരും അവരുടെ താല്പര്യമില്ലായ്മയും നിസ്സഹകരണവും നിമിത്തം ജനറൽ ആശ്രുപത്രി കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു.എന്നാൽ പുതിയ സുപ്രണ്ട് ഡോ അഭിലാഷ് TP യുടെ നിസ്വാ ർത്ഥമായ പ്രവർത്തനം മൂലം ഈ അശ്രുപത്രി ഒരു രോഗി സൗഹ്യദ ആശ്രുപതിയാക്കി മാറ്റാൻ നമുക്ക് സാധിച്ചു.കഴിഞ്ഞ കൗൺസിൽ ഭരണകാലത്ത് ചെയർമാൻമാർ മാറി വന്നെങ്കിലും പാവപ്പെട്ട രോഗികൾ ക്ക് വേണ്ടി രാഷ്ട്രിയം മറന്ന് സുപ്രണ്ടിൻ്റെ നിലപാടുകൾക്ക് ഒപ്പം നിന്നു.സി.പി.എം ൻ്റെ ഏരിയാ സെക്ട്ടറി സജേഷ് ശശി, കോൺഗ്രസിൻ്റെ പ്രൊഫ.സതീഷ് ചെള്ളാനി സി.പി.ഐയുടെ പി.കെ ഷാജകുമാർ, ഷാർലി മാത്യു , ബി.ജെ.പി.യുടെ ബിനിഷ് ചൂണ്ടച്ചേരി, കേരളാ കോൺസ് എം ൻ്റെ റ്റോബിൻ.കെ. അലക്സ്, ജയിസൺ മാന്തോട്ടം, പീറ്റർ പന്തലാനി ,അഡ്വ ജോബി കുറ്റിക്കാട്ട് മുതാലയ രാഷ്ടിയ പ്രവർത്തകരെ അന്ന് കമ്മറ്റി അംഗമായ ഞാൻ സ്മരിക്കുകയാണ്.

അത് കൊണ്ട് കഴിഞ്ഞ 3 വർഷക്കാലം കൊണ്ട് ഈ സുപ്രണ്ടിൻ്റെ കാലത്ത് നിരവധി രോഗി സൗഹദ്യ പ്രവർത്തനങ്ങൾ നടത്താനും സർക്കാരിൻ്റെ കായ കൽപ്പ അവാർഡ് ഉൾപ്പെടെ തുടർച്ചയായി നേടാനും ഈ അശ്രുപതിക്ക് കഴിഞ്ഞു.ഇതിൻ്റെ പിന്നിൽ പാവപ്പെട്ട രോഗികൾക്കായി രാഷ്ട്രീയത്തിന് അതീതമായി നമ്മൾ നൽകിയ പിന്തുണയാണ്.കഴിഞ്ഞ ഭരണകാലത്ത് ഡയാലീസ് സെൻറർ, പോസ്റ്റ് മാർട്ടം സൗകര്യം, ജിവിത ശൈലി  രോഗ നിർണ്ണയത്തിനായി 360 ഡിഗി മെറ്റാബേളിക് സെൻറർ, പുതിയ ഓപ്പറേഷൻ തിയറ്റർ, പുതിയ ലാബ്, കാൻസർ സെൻ്റർ, Rg cb ലാബ്, രണ്ട് വെൽ നസ്സ് സെൻ്റർ, അടിസ്ഥാന സൗകര്യ വികസനങ്ങൾ തുടങ്ങിയവ നടത്താൻ സാധിച്ചത് ചെയർമാനും അശ്രുപതി സുപ്രണ്ടും, വിവിധ രാഷ്ടീയകക്ഷി പ്രതിനിധികളും അശ്രുപത്രിയുടെ വികസനത്തിന് ഒരേ മനസ്സോടെ പ്രവർത്തിച്ചതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് .കൃത്യ സമയത്ത് ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മറ്റി കൂടി തീരുമാനം എടുത്ത് നൽകിയതിനാലാണ് സുപ്രണ്ടിന് കാര്യങ്ങൾ ചെയ്യാൻ സാധിച്ചത്.

എന്നാൽ ഈ ഭരണ സമിതി നിലവിൽ വന്നതിന് ശേഷം ഇതുവരെ ഒരു കമ്മറ്റി പോലും കൂടാൻ പുതിയ ചെയർമാൻ തയ്യാറാകാത്തത് കാരണം അശ്രുപതിയുടെ പല പ്രവർത്തനങ്ങളും താറുമാറായിരിക്കുകയാണ്. പൊതുപ്രവർത്തകരുടെയും രാഷ്ട്രിയ പ്രതിനിധികളുടെയും നോമിനികളെ നിയമിക്കാൻ താമസം നേരിട്ടിരുന്നെങ്കിൽ ജനപ്രതിനിധികളും ഉദ്യേഗസ്ഥരും ഉൾപ്പെടുന്ന സ്റ്റാറ്റുട്ടറി കമ്മറ്റി കൂടി തീരുമാനം എടുക്കാമെന്ന് സർക്കാർ നി ർദ്ദേശം ഉള്ള സാഹചര്യത്തിൽ ഇനിയെങ്കിലും വൈകാതെ ഒരാഴ്ചയ്ക്കകം മാനേജ്മെൻ്റ് കമ്മറ്റി വിളിച്ച് കൂട്ടാൻ ചെയർപേഴ്സൻ പാവപ്പെട്ടവരെയോർത്ത് നടപടി സ്വീകരിക്കണം. അധ്യക്ഷ ചെയർപേഴ്സൻ ആണങ്കിലും മെമ്പർ സെക്രട്ടറി എന്ന നിലയിൽ അശ്രുപത്രി സുപ്രണ്ടാണ് കമ്മറ്റിയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത് . അതു കൊണ്ട് ഉത്തരവാദിത്യപ്പെട്ട ആൾ എന്ന നിലയിൽ കമ്മറ്റി ഉടൻ വിളിച്ച് ചേർക്കണം. അല്ലാത്തപക്ഷം രാഷ്ട്രിയത്തിന് അതീതമായി ജനറൽ ആശ്രുപതി സംരഷണസദസ്സ് സംഘടിപ്പിക്കുമെന്നും ബിജു പാലുപ്പടവൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top