India

അഞ്ച് വര്‍ഷത്തിനിടെ ബിഹാറിൽ ഒരു കുടുംബത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ; ഒടുവിലത്തെ ഇര 70കാരി

പട്‌ന: ബിഹാറില്‍ ദുരൂഹത ഉയര്‍ത്തി ഒരു കുടുംബത്തില്‍ നടന്ന മൂന്ന് കൊലപാതകങ്ങള്‍. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം നടന്നത്. അഞ്ച് വര്‍ഷത്തിനിടെയാണ് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടത്. ഒടുവില്‍ കൊല്ലപ്പെട്ടത് എഴുപതുകാരിയാണ്.

മുന്‍പ് നടന്ന രണ്ട് കൊലപാതകങ്ങളില്‍ പൊലീസിന് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പുറമേ മറ്റൊരു കൊലപാതകം കൂടിയായതോടെ പൊലീസ് ആകെ നാണംകെട്ട അവസ്ഥയിലാണ്. ഇതോടെ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു പാനപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രാംതോഹ്മ ഗ്രാമനിവാസിയായ മര്‍ഛിയ ദേവി കൊല്ലപ്പെടുന്നത്. അജ്ഞാത സംഘം മര്‍ഛിയ ദേവിക്ക് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ മര്‍ഛിയ ദേവി മരിച്ചു. വിവരം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്ത് എത്തി. സംഭവ സ്ഥലത്തുനിന്ന് തോക്കില്‍ ഉപയോഗിക്കുന്ന ഒരു തിര പൊലീസിന് ലഭിച്ചു.

മര്‍ഛിയ ദേവിയുടേത് കുടുംബത്തില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് ഈസ്റ്റ് വണ്‍ ഡിഎസ്പി അലയ് വാത്‌സ്, റൂറല്‍ എസ്പി രാജേഷ് സിങ് പ്രഭാകര്‍, എസ്എസ്പി കന്തേഷ് മിശ്ര എന്നിവരുടെ നേതൃത്വത്തില്‍ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top